Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സമയമായില്ല,കോവിഡ് നിയന്ത്രണങ്ങളിൽ വീഴ്ച പാടില്ലെന്ന് ഖത്തർ ആരോഗ്യ മന്ത്രി 

August 12, 2020

August 12, 2020

ദോഹ : ഖത്തറിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ തോതിൽ കുറവുണ്ടായ ശേഷം വീണ്ടും നേരിയ തോതിൽ വർദ്ധനവുണ്ടാകുന്നത് ആശങ്കയുണ്ടാക്കുന്നു.കഴിഞ്ഞ കുറെ ദിവസങ്ങളായി പുതിയ രോഗികളുടെ എണ്ണത്തേക്കാൾ രോഗം ഭേദമാകുന്നവരുടെ എണ്ണം ഗണ്യമായി ഉയർന്നിരുന്നെങ്കിലും കഴിഞ്ഞ ദിവസം 384 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ 331 പേർക്ക് മാത്രമാണ് കോവിഡ് ഭേദമായത്.തൊട്ടു മുമ്പത്തെ ദിവസമായ തിങ്കളാഴ്ച 315 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ 284 പേർക്ക് മാത്രമാണ് രോഗം ഭേദമായത്. ഈ സാഹചര്യത്തിൽ കോവിഡ് പടരാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നതിനാൽ ജനങ്ങൾ സുരക്ഷാ മുൻ കരുതലുകളിൽ പാലിക്കുന്നതിൽ ഒരുതരത്തിലുള്ള വീഴ്ചയും വരുത്തരുതെന്ന് ആരോഗ്യ മന്ത്രി ഡോ.ഹനാൻ മുഹമ്മദ്  അൽ ഖുവാരി ആവശ്യപ്പെട്ടു.ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അവർ ഇക്കാര്യം ഓർമിപ്പിച്ചത്.പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള കോവിഡ് പ്രോട്ടോക്കോളുകൾ  കൃത്യമായി പാലിക്കണമെന്ന് അവർ ആവർത്തിച്ചു ഓർമപ്പെടുത്തി.

കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ ജൂലായ് അവസാനത്തോടെ തന്നെ ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിലെ മൂന്നാം ഘട്ട ഇളവുകൾ പ്രാബല്യത്തിൽ വന്നിരുന്നു.നാലാം ഘട്ട ഇളവുകൾ അടുത്ത മാസത്തോടെ നിലവിൽ വരാനിരിക്കെയാണ് രാജ്യത്ത് ആശങ്കയുണ്ടാക്കി കോവിഡ് വ്യാപനത്തിൽ വീണ്ടും നേരിയ തോതിൽ വര്ധനവുണ്ടാകുന്നത്.

ന്യൂസ്‌റൂം വാർത്തകൾ വാട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക  


Latest Related News