March 20, 2022
March 20, 2022
ദോഹ : ഖത്തറിൽ ഇന്ന് 150 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 146 പേർക്ക് കോവിഡ് പിടിപെട്ടപ്പോൾ, 4 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 126 ആളുകളാണ് ഇന്ന് കോവിഡിൽ നിന്നും മുക്തിനേടിയത്.
ഇന്ന് കോവിഡ് ബാധിച്ച് ഒരാൾ പോലും മരണമടഞ്ഞിട്ടില്ല. തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന 2 പേരടക്കം ആകെ 28 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ആകെ, 1020 കോവിഡ് രോഗികളാണ് ഖത്തറിൽ നിലവിലുള്ളത്. ഇന്ന്, ബൂസ്റ്റർ ഡോസുകൾ അടക്കം ആകെ 5147 വാക്സിൻ കുത്തിവെപ്പുകൾ നടത്തിയതായും മന്ത്രാലയം അറിയിച്ചു.