March 19, 2022
March 19, 2022
ദോഹ : ഖത്തറിൽ ഇന്ന് 136 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 133 പേർക്ക് കോവിഡ് പിടിപെട്ടപ്പോൾ, 3 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 143 ആളുകളാണ് ഇന്ന് കോവിഡിൽ നിന്നും മുക്തിനേടിയത്.
ഇന്ന് കോവിഡ് ബാധിച്ച് ഒരാൾ പോലും മരണമടഞ്ഞിട്ടില്ല. തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന 3 പേരടക്കം ആകെ 27 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ആകെ, 996 കോവിഡ് രോഗികളാണ് ഖത്തറിൽ നിലവിലുള്ളത്. ഇന്ന്, ബൂസ്റ്റർ ഡോസുകൾ അടക്കം ആകെ 1541 വാക്സിൻ കുത്തിവെപ്പുകൾ നടത്തിയതായും മന്ത്രാലയം അറിയിച്ചു.