October 10, 2021
October 10, 2021
ഖത്തറിൽ ഇന്ന് 65 പേർക്ക് പുതുതായി കോവിഡ് ബാധിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 36 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചപ്പോൾ, 29 പേർ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. 82 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡിൽ നിന്നും മുക്തി നേടിയത്. ഇന്ന് ഒരു മരണം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 42 പേരാണ് നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. ഇതിൽ 12 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇന്ന് 4298 ഡോസ് വാക്സിനുകൾ കുത്തിവെച്ചതായും അധികൃതർ അറിയിച്ചു.