Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഓൺലൈൻ ഷോപ്പിങ് : നിരീക്ഷണം ശക്തമാക്കണമെന്ന് ഖത്തറിലെ ഉപഭോക്താക്കൾ

December 26, 2021

December 26, 2021

ദോഹ : ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉപഭോക്താക്കളുടെ അവകാശങ്ങളെ ഹനിക്കുന്നതായി പരാതി. നീതി ഉറപ്പിക്കാൻ ഇത്തരം പ്ലാറ്റ്ഫോമുകളെ സൂക്ഷ്മമായി നിരീക്ഷിക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഉപഭോക്താക്കൾ. ഈ പ്ലാറ്റ്ഫോമുകൾ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് വ്യവസായമന്ത്രാലയം ഉറപ്പുവരുത്തണമെന്നാണ് ഇവരുടെ ആവശ്യം.

വിൽക്കുന്ന വസ്തുക്കളുടെ മുഴുവൻ വിശദാംശങ്ങളും സൈറ്റിൽ പ്രദർശിപ്പിക്കണമെന്നും, അറബി അടക്കമുള്ള ഭാഷകളിൽ വില രേഖപെടുത്തണമെന്നും ആവശ്യമുയർന്നു. ഏതെങ്കിലും തരത്തിലുള്ള പരാതികൾ ഉണ്ടായാൽ അവ ബോധിപ്പിക്കാൻ കാര്യക്ഷമമായ കോൺടാക്ട് നമ്പറും പല സൈറ്റുകളിലും ഇല്ലെന്നും ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടി. പല വെബ്‌സൈറ്റുകളും ഓരോ ആളുകൾക്കും ഓരോ വിലയിലാണ് സാധനങ്ങൾ നൽകുന്നത് എന്നാണ് ഒമ്രാൻ അൽ കുവാരി എന്ന വ്യക്തിയുടെ വിമർശനം. താൻ 100 റിയാൽ കൊടുത്തുവാങ്ങിയ മൊബൈൽ ആക്സസറികൾ സുഹൃത്തിന് അതേ വെബ്‌സൈറ്റിൽ നിന്നും ലഭിച്ചത് 150 റിയാലിനാണെന്നും കുവാരി സാക്ഷ്യപ്പെടുത്തി. വെബ്സൈറ്റ് അധികൃതരോട് അന്വേഷിച്ചപ്പോൾ വില കൂടിയതാണെന്നാണ് മറുപടി ലഭിച്ചത്. ഇത്തരം പ്രശ്നങ്ങൾ ഉടലെടുക്കാതിരിക്കാൻ മന്ത്രാലയം ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.


Latest Related News