Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ഒമിക്രോൺ കോവിഡ് സ്ഥിരീകരിച്ചു

December 18, 2021

December 18, 2021

ദോഹ : കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഖത്തറിലും സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ നാല് പേരിലാണ് ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇവരിൽ മൂന്ന് പേർ രണ്ട് ഡോസ് വാക്സിനും എടുത്തവരാണെന്നും, ഒരാൾ വാക്സിനേഷൻ എടുത്തിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

ഒമിക്രോൺ ബാധിതരായ രോഗികൾ കൊറന്റൈൻ നടപടികൾ കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇവർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടിവന്നിട്ടില്ല. പരിശോധനാ ഫലം നെഗറ്റീവ് ആവുന്നത് വരെ ഇവർ കൊറന്റൈനിൽ തുടരും. ഒമിക്രോൺ വകഭേദത്തിനെതിരെ നിരന്തര ജാഗ്രത വേണമെന്ന് ഓർമിപ്പിച്ച ആരോഗ്യമന്ത്രാലയം, അർഹരായവർ എത്രയും പെട്ടെന്ന് ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് അഭ്യർത്ഥിച്ചു. നിലവിൽ എഴുപതിലധികം രാജ്യങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.


Latest Related News