Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ വീണ്ടും വൈറസ് ബാധ,58 പേരിൽ കൂടി രോഗം സ്ഥിരീകരിച്ചു,രോഗബാധിതരുടെ എണ്ണം 320 ആയി

March 13, 2020

March 13, 2020

ദോഹ : ഖത്തറിൽ 58  പേരിൽ കൂടി വെള്ളിയാഴ്ച കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 320 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും നേരത്തെ രോഗബാധ കണ്ടെത്തിയവരുമായി സമ്പർക്കം പുലർത്തിയവരാണ്.കൊറോണ വൈറസ് രോഗത്തിൽ നിന്ന് മുക്തി നേടാൻ  5 ലളിതമായ രീതികൾ പിന്തുടരാനും പൊതുജനാരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

1- ചുരുങ്ങിയത് 20 സെക്കൻഡ് കൈകൾ സോപ്പോ ആൽക്കഹോൾ അടങ്ങിയ സാനിട്ടൈസറോ ഉപയോഗിച്ച് കഴുകണം.

2 - തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായയും അടങ്ങുന്ന ഭാഗങ്ങൾ മാസ്‌കോ തൂവാലയോ ഉപയോഗിച്ച് മറക്കണം.

3 - പുറത്തു പോയി മറ്റുള്ളവരുമായി സമ്പർക്കമുണ്ടാക്കിയ ശേഷം വായ,മൂക്ക്ക,ണ്ണുകൾ എന്നിവ സ്പർശിക്കാതിരിക്കുക. സോപ്പോ സാനിട്ടൈസറോ ഉപയോഗിച്ച് കൈകൾ നന്നായി കഴുകിയതിന് ശേഷം മാത്രം ഈ ഭാഗങ്ങൾ സ്പർശിക്കുക.

4 - രോഗബാധയുണ്ടെന്ന് സംശയിക്കുന്ന ആരുമായും സമ്പർക്കം പുലർത്തിരിക്കുക.

5 - ചുമ, തുമ്മൽ, പനി എന്നിവ ഉൾപ്പെടെയുള്ള ലക്ഷണങ്ങളുണ്ടെങ്കിൽ അണുബാധ പടരാതിരിക്കാൻ മറ്റുള്ളവരുമായുള്ള സമ്പർക്കം പരിമിതപ്പെടുത്തുക.

പരസ്പരം അഭിവാദ്യം ചെയ്യുമ്പോൾ ഹസ്തദാനം ചെയ്യുന്നത് പൂർണമായും ഒഴിവാക്കണമെന്നും പൊതുജനാരോഗ്യമന്ത്രാലയം നിർദേശിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News