Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അരാംകോ ആക്രമണം : മേഖലയുടെ സുരക്ഷ ഉറപ്പാക്കാൻ കൂട്ടായ ശ്രമം വേണമെന്ന് ഖത്തർ

September 17, 2019

September 17, 2019

ദോഹ: സൗദിയിൽ അരാംകോയുടെ എണ്ണ  സംസ്കരണ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ ഖത്തര്‍ അപലപിച്ചു. അറബ് മേഖലയെ സംഘര്‍ഷങ്ങളില്‍നിന്ന് ഒഴിവാക്കി, മേഖലയുടെ സുരക്ഷ ഉറപ്പാക്കാനായി ഒന്നിച്ചുനില്‍ക്കണമെന്ന് ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അൽതാനി ആവശ്യപ്പെട്ടു.

ബുഖൈഖിലെ തന്ത്രപ്രധാനവും സൈനികേതരവുമായ സംവിധാനങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണത്തെ ഖത്തര്‍ അപലപിക്കുന്നു. ഇത്തരം യുദ്ധങ്ങളും സംഘര്‍ഷങ്ങളും അവസാനിപ്പിക്കേണ്ടതുണ്ട്. മേഖലയുടെ പൊതുസുരക്ഷ ഉറപ്പ് വരുത്താൻ കൂട്ടായ പരിശ്രമങ്ങളുണ്ടാകേണ്ടതുണ്ട്-ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാൻ ട്വീറ്റ് ചെയ്തു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം യമന്‍ വിമതരായ ഹൂതികള്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍, ഹൂതികളുടെ അവകാശവാദം തള്ളിയ അമേരിക്ക സംഭവത്തിനു പിറകില്‍ ഇറാനാണെന്നാണ് ആരോപിച്ചത്. ആക്രമണത്തെ തുടര്‍ന്ന് ആഗോളതലത്തിൽ എണ്ണവില കുത്തനെ ഉയര്‍ന്നിരുന്നു.


Latest Related News