Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സോമാലിയയിലെ ആക്രമണത്തിൽ അനുശോചനം രേഖപ്പെടുത്തി ഖത്തർ

September 26, 2021

September 26, 2021

ദോഹ : സോമാലിയയിലെ ഹമർ ജജാബ്‌ ജില്ലയിലെ ചെക്ക് പോസ്റ്റിൽ ഉണ്ടായ ആക്രമണത്തിൽ ഖത്തർ അപലപിച്ചു. കാറിൽ വന്ന ചാവേറുകൾ നടത്തിയ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അൽക്വയ്‌ദ അനുബന്ധ സംഘടനയായ അൽ ശബാബ് രംഗത്ത് വന്നു.

വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിലൂടെയാണ് ഖത്തർ സംഭവത്തിലുള്ള ഞെട്ടൽ രേഖപ്പെടുത്തിയത്. അപകടത്തിൽ പെട്ടവരുടെ ആശ്രിതർക്കും, സോമാലിയൻ ഗവണ്മെന്റിനും ജനതയ്ക്കും പിന്തുണ അറിയിച്ച ഖത്തർ, പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും ആശംസിച്ചു. തീവ്രവാദത്തെ ചെറുത്തുതോല്പിക്കാൻ  സൊമാലിയയ്ക്ക് ഐക്യദാർഡ്യം അറിയിക്കാനും വിദേശകാര്യമന്ത്രാലയം മറന്നില്ല.


Latest Related News