Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദൗത്യം പൂർത്തിയായി, ഖത്തറിലെ ഏറ്റവും വലിയ വാക്സിനേഷൻ കേന്ദ്രം അടച്ചുപൂട്ടി

October 15, 2021

October 15, 2021

ദോഹ : വ്യവസായമേഖലയിലെ തൊഴിലാളികൾക്ക് വാക്സിൻ നൽകാനായി ആരംഭിച്ച, ഖത്തറിലെ ഏറ്റവും വലിയ വാക്സിനേഷൻ കേന്ദ്രം അടച്ചുപൂട്ടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധത്തിൽ വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ ഈ കേന്ദ്രത്തിലൂടെ 1.6 മില്യൺ ഡോസ് വാക്സിനേഷനാണ് നൽകിയത്. മിസായ്മീറിൽ സ്ഥാപിച്ച കേന്ദ്രത്തിൽ മുന്നൂറിലധികം വാക്സിനേഷൻ സെന്ററുകളാണ് ഒരേസമയം പ്രവർത്തിച്ചിരുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ കേന്ദ്രത്തിൽ ഒന്നായ ഈ സംരംഭം ഖത്തർ ആരോഗ്യമന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ, ഖത്തർ ചാരിറ്റി എന്നിവർ ചേർന്നാണ് സ്ഥാപിച്ചത്. മഹാമാരിയെ നേരിടാൻ ഇത്രയും കാര്യങ്ങൾ ചെയ്യാനായതിൽ അഭിമാനമുണ്ടെന്നും, പ്രവർത്തകർക്ക് നന്ദി അറിയിക്കുന്നു എന്നുമായിരുന്നു കേന്ദ്രത്തിന്റെ വക്താവായ ഡോക്ടർ ഖാലിദ് അബ്ദുൾ നൂറിന്റെ പ്രതികരണം.


Latest Related News