Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ കോവിഡ് യാത്രാ നിയന്ത്രണം വീണ്ടും കർശനമാക്കി, യു.എ.ഇ,സൗദി,കുവൈത്ത് ഉൾപെടെ ഏഴു രാജ്യങ്ങൾ കൂടി റെഡ്‌ലിസ്റ്റിൽ

December 26, 2021

December 26, 2021

ദോഹ : കോവിഡ് ഒമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ ഖത്തർ  യാത്രാനിബന്ധനകൾ വീണ്ടും കർശനമാക്കുന്നു.കുവൈത്ത്,യു.എ.ഇ,സൗദി അറേബ്യ എന്നീ ഗൾഫ് രാജ്യങ്ങൾക്ക് പുറമെ കൂടുതൽ രാജ്യങ്ങളെ എക്‌സപ്ഷണൽ റെഡ് ലിസ്റ്റിൽ പുതുതായി ഉൾപ്പെടുത്തിയാണ് ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കുള്ള യാത്രാ നിബന്ധനകളിൽ വീണ്ടും  നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മൂന്ന് ഗൾഫ് രാജ്യങ്ങൾക്ക് പുറമെ,ജോർദാൻ,കെനിയ,ലെബനൻ,തുർക്കി തുടങ്ങി ഏഴു രാജ്യങ്ങളെ കൂടി അതിതീവ്ര കോവിഡ് രാജ്യങ്ങളുടെ പട്ടികയിൽ പുതുതായി ഉൾപെടുത്തിയിട്ടുണ്ട്.നിബന്ധനകൾ ഈ മാസം 26 മുതൽ പ്രാബല്യത്തിൽ വരും.

ഇതിന് മുമ്പ് ഡിസംബർ ഒന്ന് ബുധനാഴ്ച വൈകുന്നേരം ആറ് മുതൽ നിലവിൽ വന്ന പട്ടികയിൽ ബോട്‌സ്വാന, ഈജിപ്ത്, ഇസ്വാറ്റിനി, ലെസോത്തോ, നമീബിയ, ദക്ഷിണാഫ്രിക്ക, സിംബാവെ എന്നീ രാജ്യങ്ങളെ കൂടി ഉൾപെടുത്തിയിരുന്നു.ഇതടക്കം 30 രാജ്യങ്ങളാണ് ഇപ്പോൾ പട്ടികയിലുള്ളത്.എക്‌സപ്ഷണൽ റെഡ് ലിസ്റ്റിൽ  ഉൾപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഏഴു ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കിയിരുന്നു..അതേസമയം, ഇന്ത്യക്കാർക്കുള്ള യാത്രാ നിബന്ധനകളിൽ മാറ്റമില്ല. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, നേപ്പാൾ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് രണ്ടു ദിവസമാണ് ഹോട്ടൽ ക്വാറന്റൈൻ.


Latest Related News