Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലോകകപ്പ് എൻട്രി വിസ, തദ്ദേശീയ ഉത്പന്നങ്ങൾ : കരട് നിയമങ്ങൾക്ക് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം

April 14, 2022

April 14, 2022

ദോഹ : കാബിനറ്റിന്റെ പ്രതിവാര യോഗത്തിൽ മൂന്ന് പുതിയ നിയമങ്ങളുടെ കരട് പതിപ്പിന് കൂടി അംഗീകാരം നൽകി. അമീരി ദിവാനിൽ, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൾ അസീസ് അൽ താനിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ശേഷം, ക്യാബിനറ്റ് ചുമതലയുള്ള മന്ത്രി മുഹമ്മദ്‌ ബിൻ അബ്ദുള്ള അൽ സുലൈതി തീരുമാനങ്ങൾ പ്രസിദ്ധീകരിച്ചു. 


തദ്ദേശമായി നിർമിക്കുന്ന ഉത്പന്നങ്ങളുടെ ലൈസൻസിങ് സംബന്ധമായ രണ്ട് നിയമങ്ങളുടെ കരട് രൂപമാണ് യോഗത്തിൽ ആദ്യം പരിഗണിച്ചത്. ജർമനിയിൽ മെയ് 30 മുതൽ അരങ്ങേറുന്ന ഹാനോവർ വ്യവസായ മേളയിൽ പങ്കെടുക്കുന്നതിനും ക്യാബിനറ്റ് യോഗത്തിൽ അനുമതി നൽകി. നവംബറിൽ, ഫുട്‍ബോൾ ലോകകപ്പ് നടക്കുന്ന സമയത്ത് ഖത്തറിലേക്കുള്ള എൻട്രി വിസ നിയമങ്ങളിൽ മാറ്റം വരുത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനവും മന്ത്രിസഭ അംഗീകരിച്ചു. ആരോഗ്യമന്ത്രി ഹനൻ മുഹമ്മദ്‌ അൽ കുവാരിയുടെ നേതൃത്വത്തിൽ പതിവ് കോവിഡ് അവലോകനവും യോഗത്തിൽ നടന്നു.


Latest Related News