Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലെബനനിൽ നിന്നും ഖത്തറിലെത്തുന്ന പച്ചക്കറിയിൽ ഇ-കോളി ബാക്റ്റീരിയാ സാന്നിധ്യമെന്ന് സംശയം,ഇറക്കുമതി നിർത്തിവെച്ചു

October 28, 2021

October 28, 2021

ദോഹ : ലെബനനിൽ നിന്നുള്ള പച്ചക്കറി ഇറക്കുമതി ഖത്തർ നിർത്തിവെച്ചു. അനുവദനീയമായതിലും അധികം അളവിൽ ഇ-കോളി ബാക്ടീരിയ ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇറക്കുമതി താൽകാലികമായി നിർത്തിവെച്ചത്. നവംബർ 7 മുതൽ പൊതിയിന, പാർസ്ലി, മല്ലി, തെയിം, മൊളോഖിയ എന്നീ പച്ചക്കറിയിനങ്ങൾ ലെബനനിൽ നിന്നും ഇറക്കുമതി ചെയ്യില്ലെന്ന് അധികൃതർ അറിയിച്ചു. 

കഴിഞ്ഞമാസങ്ങളിൽ പരിശോധിച്ച സാമ്പിളുകൾ അപകടകരമായ അളവിൽ കീടനാശിനികളും, ഇ-കോളി ബാക്ടീരിയയും ഉണ്ടെന്ന് സ്ഥിരീകരിച്ചതിനാലാണ് ഈ നീക്കമെന്നാണ് അധികൃതരുടെ ഔദ്യോഗിക വിശദീകരണം. വിഷയത്തിൽ ഖത്തർ മന്ത്രാലയവുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും, ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും ലെബനീസ് കാർഷികമന്ത്രി അബ്ബാസ് ഹജ്ജ് ഹസൻ ദോഹ ന്യൂസിനോട് പറഞ്ഞു. നിരോധനം സമീപഭാവിയിൽ തന്നെ നീക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അഭിപ്രായപ്പെട്ട മന്ത്രി, കയറ്റുമതി ചെയ്യുന്ന വസ്തുക്കളുടെ ഗുണമേന്മ ഉറപ്പുവരുത്തുമെന്നും അറിയിച്ചു. വീഴ്ച വരുത്തുന്ന കയറ്റുമതിക്കാർക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ലബനൻ കാർഷികമന്ത്രാലയം.


Latest Related News