Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ പണയ വായ്പക്കുള്ള കരട് നിയമത്തിന് അനുമതി 

December 10, 2020

December 10, 2020

ദോഹ: ഖത്തറിൽ ജംഗമസ്വത്തുക്കൾ പണയം വെച്ച് വായ്പയെടുക്കാൻ അനുവദിക്കുന്ന കരട് നിയമത്തിന് മന്ത്രിസഭ അനുമതി നല്കി.

ആഭ്യന്തര വകുപ്പിൻറെ കൂടി ചുമതലയുള്ള പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബുൾഅസീസ് അൽ താനിയുടെ അധ്യക്ഷതയിൽ അമിരി ദിവാനിൽ ചേർന്ന പതിവ് യോഗത്തിലാണ് തീരുമാനം.. കരട് നിയമം ശൂറ കൌൺസിലിൻറെ പരിഗണനയ്ക്ക് വിടാനും മന്ത്രിസഭ തീരുമാനിച്ചു.

ഇതോടെ, തങ്ങളുടെ ജംഗമവസ്തുക്കൾ ഈട് വച്ചുകൊണ്ട് ബാങ്ക് വായ്പയെടുക്കാൻ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അനുവാദമുണ്ടാകും. ചെറുതും ഇടത്തരവുമായ വ്യവസായങ്ങൾ നടത്തുന്നവർക്ക് രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിലേക്കായി തങ്ങളുടെ സംഭാവനകൾ നല്കാനും ഇതിലൂടെ സാധിക്കും.

ഖത്തറിൻറെ കേന്ദ്ര സുരക്ഷാ ഡെപ്പോസിറ്ററിയിൽ ഒരു ഇലക്ട്രോണിക് വിവര ശേഖര സംവിധാനം സ്ഥാപിക്കുന്നതിനെപ്പറ്റിയും കരടുരേഖയിൽ നിർദേശമുണ്ട്. ഇലക്ട്രോണിക് റെക്കോർഡ് ആരംഭിക്കുന്നതിന് ആവശ്യമുള്ള രേഖകളെപ്പറ്റിയും വായ്പ നല്കുന്നയാളുടെയും വായ്പ സ്വീകരിക്കുന്നയാളുടെയും അവകാശങ്ങളെപ്പറ്റിയും നിയമത്തിൽ പരാമർശമുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 


Latest Related News