Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ദേശീയ ദിനത്തിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഒരു ദിവസം അവധി

December 15, 2023

 Malayalam_News_Qatar

December 15, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ :ഖത്തർ ദേശീയ ദിനം പ്രമാണിച്ച് ഖത്തറിലെ സ്വകാര്യ മേഖലയിൽ ഡിസംബര്‍ 18 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.രാജ്യത്തെ തൊഴിൽ നിയമത്തിന് വിധേയമായി സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഒരു ദിവസം വേതനത്തോടെയുള്ള അവധി ദിനമായിരിക്കുമെന്ന് (എംഒഎൽ) തൊഴിൽ മന്ത്രാലയം ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ അറിയിച്ചു.

ദേശീയ ദിനാഘോഷ അവധിയിൽ തൊഴിലാളിക്ക് ജോലി ചെയ്യേണ്ടിവരുന്ന തൊഴിലാളികൾക്ക് തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ (74)ലെ നിബന്ധന പ്രകാരം ഓവര്‍ടൈം ഉൾപടെയുള്ള ആനുകൂല്യങ്ങൾ ബാധകമായിരിക്കുമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു.

ദേശീയ ദിനം പ്രമാണിച്ച് സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങൾക്ക്  ഡിസംബര്‍ 17 (ഞായര്‍) ഡിസംബര്‍ 18 (തിങ്കള്‍)തിയ്യതികളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ബാങ്കുകൾക്കും ധനവിനിമയ സ്ഥാപനങ്ങൾക്കും മണി എക്സ്ചേഞ്ചുകൾക്കും ഈ ദിവസങ്ങളിൽ അവധിയായിരിക്കും.ഖത്തർ സെൻട്രൽ ബാങ്കാണ് ധനകാര്യ സ്ഥാപനങ്ങൾക്കുള്ള അവധി പ്രഖ്യാപിച്ചത്.
 ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News