Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഐഐടി ഇനി വിദേശത്തും,അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറും യു.എ.ഇയും

August 22, 2022

August 22, 2022

അൻവർ പാലേരി 

ദോഹ : ഇന്ത്യൻ സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ അഭിമാന സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഫോർ ടെക്‌നോളജി(ഐ.ഐ.ടി) വിദേശരാജ്യങ്ങളിലേക്കും വിപുലീകരിക്കാൻ തീരുമാനം.ഇതിനായി ഐഐടി കൗൺസിൽ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൺ ഡോ.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പതിനേഴ് അംഗ പ്രത്യേക സമിതി കേന്ദ്രത്തിന് നിർദേശങ്ങൾ സമർപ്പിച്ചു. ഇതനുസരിച്ച്,യൂ.കെ,യു.എ.ഇ,സൗദി അറേബ്യ,ഖത്തർ,ഈജിപ്ത്,മലേഷ്യ,തായ്‌ലൻഡ് എന്നീ രാജ്യങ്ങളാണ് ഐഐടികൾ തുടങ്ങാൻ അനുയോജ്യമായി കണ്ടെത്തിയത്.

അക്കാദമിക് ഘടകങ്ങൾ,മികച്ച വിദ്യാർത്ഥികളെയും അധ്യാപകരെയും ആകര്ഷിക്കുന്നതിനുള്ള സാഹചര്യം,ഐഐടി ബ്രാൻഡിങ്ങിനുള്ള സാധ്യതകൾ എന്നിവ പരിഗണിച്ചാണ് ഖത്തർ ഉൾപെടെയുള്ള രാജ്യങ്ങളെ തെരഞ്ഞെടുത്തത്.വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ മിഷൻ മേധാവികളുമായി ചർച്ചകൾ നടത്തിയ ശേഷമാണ് റിപ്പോർട്ട് തയാറാക്കിയത്.

ഐഐടി വിദേശരാജ്യങ്ങളിലേക്കും വിപുലീകരിക്കാൻ ലക്ഷ്യമാക്കി അബുദാബിയിലെ വിദ്യാഭ്യാസ വകുപ്പുമായി ഐഐടി ദൽഹി നേരത്തെ ചർച്ചകൾ തുടങ്ങിയിരുന്നു.ഇന്ത്യൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്ന പേരിലായിരിക്കും കേന്ദ്രങ്ങൾ വിദേശരാജ്യങ്ങളിൽ പ്രവർത്തിക്കുക. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News