Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
യു.എന്നിൽ ഖത്തർ അമീർ ലോകത്തെ ക്ഷണിച്ചത് ഖുർആൻ വചനം ഉദ്ധരിച്ച്,ആരോടും വിവേചനമില്ലാത്ത ലോകകപ്പായിരിക്കുമെന്ന് ഉറപ്പ്

September 21, 2022

September 21, 2022

ന്യൂസ്‌റൂം ബ്യുറോ   
ദോഹ : 'നിങ്ങൾ പരസ്പരം തിരിച്ചറിയാൻ വേണ്ടിയാണ് നിങ്ങളെ പല ഗോത്രങ്ങളായി തിരിച്ചത്' വിശുദ്ധ ഖുർആനിലെ ഈ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ലോകത്തെമ്പാടുമുള്ള ഫുട്‍ബോൾ ആരാധകരെ ലോകകപ്പ് കാണാൻ ഖത്തറിലേക്ക് ക്ഷണിച്ചത്.അറബ് മണ്ണിൽ ആദ്യമായി നടക്കുന്ന ലോകകപ്പിലേക്ക് വിവേചനമില്ലാതെ എല്ലാവരെയും അമീർ സ്വാഗതം ചെയ്തത് ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നടന്ന പൊതുസമ്മേളനത്തിൽ.അറബ് ലോകത്ത് ആദ്യമായി ലോകകപ്പിന് പന്തുരുളുമ്പോൾ ഇസ്‌ലാം വിഭാവനം ചെയ്യുന്ന സമഭാവനയോടെയുള്ള മാനുഷിക ഐക്യത്തിന്റെ സന്ദേശം ലോകത്തെ അറിയിക്കുകയാണ് അമീർ ഇതിലൂടെ ചെയ്തത്.

ലോകകപ്പ് ഫുട്‌ബാള്‍ ആസ്വദിക്കുന്നതിന് വിവേചനങ്ങളും വേര്‍തിരിവുകളുമില്ലാതെ ഖത്തര്‍ അതിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും അമീര്‍ ശൈഖ് തമീം ഹമദ് അൽതാനി പറഞ്ഞു.

യുക്രെയിനിനും റഷ്യക്കുമിടയിലുള്ള സംഘര്‍ഷത്തില്‍ സമാധാനപരമായ രീതിയില്‍ ശാശ്വത പരിഹാരം കണ്ടെത്തണമെന്നും വെടിനിര്‍ത്തലിന് അഭ്യര്‍ഥിക്കുകയാണെന്നും അമീര്‍ വ്യക്തമാക്കി.

ഫലസ്തീന്‍ വിഷയത്തില്‍ ഖത്തറിന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഫലസ്തീന്‍ സഹോദരങ്ങള്‍ക്ക് ഖത്തറിന്റെ ഐക്യദാര്‍ഢ്യം ആവര്‍ത്തിക്കുകയാണെന്നും നീതിക്കായുള്ള അവരുടെ ആഗ്രഹാഭിലാഷങ്ങള്‍ക്കൊപ്പമാണ് ഖത്തറെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിലും അധിനിവേശം അവസാനിപ്പിക്കാന്‍ ഇസ്രായേലിനെ നിലക്ക് നിര്‍ത്താനുമുള്ള ഉത്തരവാദിത്തം സുരക്ഷ സമിതി ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇറാഖിലും ലബനാനിലും യമനിലും ദേശീയ അഭിപ്രായഐക്യം രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിറിയന്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭ സമാധാനശ്രമങ്ങള്‍ക്ക് മുന്നിലുണ്ടാകണം. ലിബിയയിലെ രാഷ്ട്രീയ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെടുന്നതോടൊപ്പം ഭരണഘടന അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പിനുള്ള യോജിപ്പിലെത്തണമെന്നും അഭ്യര്‍ഥിക്കുന്നു -അമീര്‍ വിശദീകരിച്ചു.

അഫ്ഗാനിസ്താനിലെ സിവിലിയന്മാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. അവിടത്തെ സ്ത്രീകളുടെ അവകാശങ്ങളെയും വിദ്യാഭ്യാസത്തിനുള്ള അവകാശങ്ങളെയും സംരക്ഷിക്കണം. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ മഞ്ഞുരുക്കത്തിനുള്ള നടപടികള്‍ വേഗത്തിലാക്കണം. അഫ്ഗാനിസ്താനെ ഒറ്റപ്പെടുത്തുന്നതിന്റെ അപകടങ്ങള്‍ സംബന്ധിച്ചും അതിന്റെ പരിണിതഫലങ്ങളെക്കുറിച്ചും ഖത്തര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മുമ്പൊരിക്കലുമില്ലാത്ത  ഊര്‍ജപ്രതിസന്ധിയിലൂടെയാണ് ലോകം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നൂറ് കോടിക്കടുത്ത് ജനങ്ങള്‍ ഇപ്പോഴും ഊര്‍ജത്തിന്റെ പ്രാഥമിക സ്രോതസ്സുകളുടെ അഭാവത്തിലാണ് കഴിയുന്നത് -യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്യവേ അമീര്‍ ചൂണ്ടിക്കാട്ടി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News