Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ-ഈജിപ്ത് ബന്ധം കൂടുതൽ ശക്തിപ്പെടുന്നു,ഖത്തർ സന്ദർശിക്കാൻ അൽസിസിക്ക് അമീറിന്റെ ക്ഷണം 

May 26, 2021

May 26, 2021

ദോഹ : ഗൾഫിൽ രാഷ്ട്രീയ അനിശ്ചിത്വത്തിന് ഇടയാക്കിയ ഉപരോധം പിൻവലിച്ചതിനു പിന്നാലെ ഖത്തറും ഈജിപ്തും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുന്നതായി സൂചന.ഇതിന്റെ ഭാഗമായി ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദൽ ഫതാഹ് അൽ സിസിയെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഖത്തർ സന്ദർശിക്കാൻ ക്ഷണിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്.ഖത്തർ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനി കഴിഞ്ഞ ദിവസം നടത്തിയ  കെയ്‌റോ സന്ദർശനത്തിനിടെയാണ്  അമീറിന്റെ ക്ഷണം സിസിക്ക് കൈമാറിയത്.2013 ൽ മുഹമ്മദ് മുർസിയെ പുറത്താക്കി അധികാരം പിടിച്ചെടുത്തത് മുതൽ ഖത്തറും ഈജിപ്തും തമ്മിലുള്ള ബന്ധം വഷളായിയിരുന്നു. 

2017 ൽ സൗദി,യു.ഇ,ബഹ്‌റൈൻ എന്നീ ഗൾഫ് രാജ്യങ്ങൾക്കൊപ്പം ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങളിൽ ഈജിപ്തും ഉൾപ്പെട്ടിരുന്നു.പിന്നീട് ഇക്കഴിഞ്ഞ ജനുവരി ആദ്യം സൗദിയിലെ അൽ ഉലയിൽ ചേർന്ന ഉച്ചകോടിയിലെ ഉഭയകക്ഷി കരാർ പ്രകാരമാണ് രണ്ടര വർഷം നീണ്ട ഉപരോധം പിൻവലിച്ചത്.


Latest Related News