Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇസ്രായേലുമായുള്ള ബന്ധത്തിലെ സാധാരണവൽക്കരണം എന്നാൽ എന്താണ്? ഖത്തർ അമീറിന്റെ അഭിമുഖം വായിച്ച് ലോകം കയ്യടിക്കുന്നു

September 15, 2022

September 15, 2022

അൻവർ പാലേരി 

ദോഹ : ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽതാനി കഴിഞ്ഞ ദിവസം കഴിഞ ദിവസം ഫ്രഞ്ച് മാസികയായ 'ലെ പോയിന്റി'ന് നൽകിയ അഭിമുഖം ലോകമാധ്യമങ്ങൾ മുഴുവൻ ചർച്ച ചെയ്യുകയാണ്.അറബ് ലോകത്തെ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ മുതൽ ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ സങ്കീർണതകൾ വരെ ചർച്ച ചെയ്ത അഭിമുഖത്തിൽ ദീർഘവീക്ഷണമുള്ള ഒരു ഭരണാധികാരിയുടെ ഉൾകാഴ്ചയോടെയുള്ള  നിലപാടുകളും അറബ് ലോകത്തിന്റെ സ്ഥിരതയെ കുറിച്ചുള്ള ആശങ്കകളുമാണ് പ്രധാനമായും പങ്കുവെക്കുന്നത്.

മുമ്പ് 2014ൽ സിഎൻഎന്നിനും വർഷങ്ങൾക്ക് ശേഷം 2017ൽ സിബിഎസിനും മാത്രമാണ് ഖത്തർ അമീർ ഇതിനുമുമ്പ് അഭിമുഖം നൽകിയത്.

ചില അറബ്,ഗൾഫ് രാജ്യങ്ങൾ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ച സാഹചര്യത്തിൽ ഇക്കാര്യത്തിലുള്ള ഖത്തറിന്റെ ഉറച്ച നിലപാടുകൾ അദ്ദേഹം അഭിമുഖത്തിൽ ആവർത്തിച്ചു.

“ഓരോ രാജ്യത്തിനും അവർ ആഗ്രഹിക്കുന്ന രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാൻ അവകാശമുണ്ട്. എന്നാൽ ഇസ്രായേലുമായുള്ള ബന്ധത്തിലെ സാധാരണവൽക്കരണം എന്നാൽ എന്താണ്? ഇസ്രായേൽ  കാര്യങ്ങൾ ചെയ്യുന്ന ഗുരുതരമായ കാര്യങ്ങൾ സാധാരണമാണോ? ഒരിക്കലുമല്ല.."-അദ്ദേഹം പറഞ്ഞു.

ബഹ്‌റൈൻ, യുഎഇ, മൊറോക്കോ തുടങ്ങിയ അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ഇടയാക്കിയ വിവാദ അബ്രഹാം കരാറിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി,പലസ്തീനികൾക്ക് അവരുടെ ജന്മനാട്ടിലേക്ക് തിരികെപോകാൻ കഴിയാത്ത ദുരവസ്ഥ കൂടി അമീർ ചൂണ്ടിക്കാട്ടി.

"അറബ് ഭൂപ്രദേശങ്ങളിൽ പലതു  ഇപ്പോഴും അധിനിവേശത്തിന് കീഴിലാണ്.70 വർഷത്തിലേറെയായി സ്വന്തം വീടുകളിലേക്ക് മടങ്ങാൻ കഴിയാത്ത അഭയാർത്ഥികളായ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഗാസയിൽ ഉപരോധത്തിനു നടുവിൽ ജീവിക്കുകയാണ്," അമീർ പറഞ്ഞു.

"ഫലസ്തീൻ ജനതയ്ക്ക് സമാധാനപരമായ ഒരു വാസസ്ഥലം കണ്ടെത്തണം, അവർക്ക് പ്രതീക്ഷ നൽകണം, അവരുടെ ഭൂമി അവർക്ക് തിരികെ നൽകണം. ഇക്കാര്യം ഞങ്ങൾ ഇസ്രായേലുമായി നിരന്തരം സംസാരിക്കുന്നുണ്ട്.ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ആളുകൾക്ക് ഞങ്ങൾ സഹായം എത്തിക്കുന്നു. ദ്വിരാഷ്ട്ര പരിഹാരത്തിലാണ് ഞാൻ വിശ്വസിക്കുന്നത്.ഫലസ്തീനിയും ഇസ്രായേലികളും സമാധാനത്തോടെ ഒരുമിച്ച് ജീവിക്കണം. നിർഭാഗ്യവശാൽ, ആ ഒരു ലക്ഷ്യത്തിൽ നിന്ന് നമ്മളിപ്പോഴും വളരെ അകലെയാണ്.." അമീർ വ്യക്തമാക്കി.

അറബ് മേഖല പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ ഉറങ്ങാൻ സമയം കണ്ടെത്തുന്നുണ്ടോ എന്ന ചോദ്യത്തിന്, “തീർച്ചയായും നിങ്ങളെ സമാധാനപരമായി ഉറങ്ങുന്നതിൽ നിന്ന് തടയുന്ന നിരവധി കാര്യങ്ങൾ ഉണ്ട്! എന്നാൽ എന്റെ ജനങ്ങളെക്കുറിച്ചും ഖത്തറിൽ താമസിക്കുന്ന എല്ലാവരെക്കുറിച്ചും ഞാൻ ഏറെ അഭിമാനിക്കുന്നു" എന്നായിരുന്നു അമീറിന്റെ മറുപടി.

ലോകകപ്പ് സമയത്ത് ദോഹയില്‍ താല്‍ക്കാലിക കോണ്‍സുലേറ്റ് തുറക്കാന്‍ അനുവദിക്കണമെന്ന ഇസ്രായേല്‍ ഭരണകൂടത്തിന്‍റെ ആവശ്യം ഖത്തര്‍ നിരസിച്ചാതായി ചില അറബ് മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News