Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോവിഡിന്റെ ഒമിക്രോൺ വകഭേദം : വെല്ലുവിളികളെ നേരിടാൻ ആരോഗ്യരംഗം സജ്ജമെന്ന് ഖത്തർ

December 18, 2021

December 18, 2021

ദോഹ : കോവിഡിന്റെ പുതിയ ജനിതക വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ, ആരോഗ്യരംഗം സജ്ജമാണെന്ന പ്രസ്താവനയുമായി ഖത്തർ ആരോഗ്യമന്ത്രാലയം. യാത്രാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാറുള്ളതിനാൽ, ഒമിക്രോൺ ഖത്തറിൽ പടർന്നുപിടിക്കാൻ ഇടയില്ലെന്ന ശുഭവാർത്തയും മന്ത്രാലയം പങ്കുവെച്ചു. ഒമിക്രോണിന് മറ്റ് കോവിഡ് ഇനങ്ങളെക്കാൾ പതിന്മടങ് വേഗത്തിൽ പടരാൻ ശേഷിയുള്ളതിനാൽ, നിതാന്തജാഗ്രത വേണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു. 

ഇന്നലെയാണ് വിദേശത്ത് നിന്നെത്തിയ നാല് യാത്രക്കാരിലൂടെ ഒമിക്രോണിന്റെ സാന്നിധ്യം ഖത്തറിൽ സ്ഥിരീകരിച്ചത്. കോവിഡിനെ പ്രതിരോധിക്കാൻ ഉളള മികച്ച മാർഗങ്ങളിൽ ഒന്നാണ് ബൂസ്റ്റർ ഡോസെന്നും, ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ആളുകൾ സ്വമേധയാ മുന്നോട്ട് വരണമെന്നും ആരോഗ്യമന്ത്രാലയം അഭ്യർത്ഥിച്ചു. ബൂസ്റ്റർ ഡോസ് എടുത്തവർക്ക് പ്രതിരോധശേഷി കൂടുതൽ ആണെന്നതിന് ശാസ്ത്രീയ തെളിവുകൾ ഉണ്ടെന്നും, അതിനാൽ ബൂസ്റ്റർ ഡോസുകൾ കഴിവതും വേഗം സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.


Latest Related News