Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഖത്തർ എയർവെയ്‌സ് ആര്‍ടിപിസിആര്‍ പരിശോധന ഒഴിവാക്കി

March 18, 2021

March 18, 2021

ദോഹ: ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്രക്കാര്‍ക്ക്  ഇനി മുതല്‍ കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് ആവശ്യമില്ലെന്ന് ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു.. ഇനി മുതല്‍ യാത്ര ചെയ്യുന്ന രാജ്യങ്ങള്‍ ആവശ്യപ്പെടുന്ന കേന്ദ്രങ്ങളിൽ മാത്രമേ കോവിഡ് പരിശോധന  നടത്തേണ്ടതുള്ളൂ. നിലവില്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് മുന്‍കൂട്ടി കോവിഡ് ടെസ്റ്റ് നടത്തണമെന്ന് നിബന്ധനയില്ല. ദോഹ വിമാനത്താവളത്തിലെത്തിയാല്‍ നടത്തുന്ന പരിശോധന മാത്രം മതിയാവും.

ഇതുവരെ ഇന്ത്യയില്‍ നിന്നുള്ള മറ്റു വിമാന കമ്പനികള്‍ കോവിഡ് ടെസ്റ്റ് കൂടാതെ ഖത്തറിലേക്കു യാത്ര അനുവദിച്ചിരുന്നു. ഖത്തര്‍ എയര്‍വെയ്‌സ് മാത്രമാണ് യാത്രക്ക് മുമ്പ് കോവിഡ് പരിശോധനാ ഫലം നിര്‍ബന്ധമാക്കിയത്. ഇതുമൂലം യാത്രക്കാരില്‍ വലിയൊരു വിഭാഗം ഖത്തര്‍ എയര്‍വെയ്‌സിനെ ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം മറ്റിയതെന്ന് അറിയുന്നു. പുതിയ തീരുമാനം കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ആശ്വാസകരമാണ്.

അതേസമയം, മുന്‍കൂര്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് ഖത്തര്‍ എയര്‍വെയ്‌സില്‍ യാത്ര ചെയ്യുന്നവര്‍ സര്‍ക്കാര്‍ അംഗീകൃത ലാബുകളില്‍ നിന്ന് മാത്രമേ ടെസ്റ്റ് നടത്താവൂ എന്നും ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യുക.

https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9

പരസ്യങ്ങൾ നൽകാൻ +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.   


Latest Related News