Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോവിഡ് ഭീതിക്കിടയിലും ചിറകുവിടർത്തി മികവു തെളിയിച്ചു,ലോകത്തെ ഏറ്റവും മികച്ച എയർലൈനായി ഖത്തർ എയർവേയ്‌സ്

July 14, 2022

July 14, 2022

ദോഹ : ഓസ്‌ട്രേലിയ ആസ്ഥാനമായ എയർലൈൻ റേറ്റിങ് ഡോട് കോം (AirlineRatings.com) ലോകത്തിലെ ഏറ്റവും മികച്ച എയർലൈനുകളുടെ വാർഷിക റൗണ്ട്-അപ്പ് പുറത്തിറക്കി.ഖത്തർ എയർവെയ്‌സ് ആണ് ലോകത്തെ ഏറ്റവും മികച്ച എയർലൈനായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു വർഷത്തോളം നീണ്ട  കോവിഡ് പകർച്ച വ്യാധിക്കാലത്ത് സർവീസ് നടത്താനുള്ള പ്രതിബദ്ധതയും സൗകര്യങ്ങളുമാണ് ഖത്തർ എയർവേയ്‌സിന്റെ നേട്ടത്തിന് കാരണമായത്.

“പാൻഡെമിക്കിലൂടെ പ്രവർത്തിക്കാനുള്ള ഖത്തർ എയർവേയ്‌സിന്റെ തീരുമാനം വ്യക്തമാക്കുന്നത്  ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനിയായി അവർ മാറിക്കഴിഞ്ഞുവെന്നാണ്.ഈ കാലയളവിലും അവർ വലിയ ലാഭമുണ്ടാക്കുകയും ചെയ്തു.അങ്ങനെ ചെയ്യാൻ കഴിഞ്ഞ  ഒരേയൊരു പ്രധാന എയർലൈൻ ഖത്തർ എയർവെയ്‌സ് മാത്രമാണ് ”- AirlineRatings.com- എഡിറ്റർ-ഇൻ-ചീഫ് ജെഫ്രി തോമസ് CNN-നോട് പറഞ്ഞു.

ലാഭക്ഷമതയ്‌ക്കൊപ്പം, AirlineRatings.com-ന്റെ എഡിറ്റർമാരുടെ സംഘം ഓരോ എയർലൈനിന്റെയും ഫ്ലീറ്റ് പ്രായം, പരിസ്ഥിതി, സുരക്ഷാ യോഗ്യതകൾ, യാത്രക്കാരുടെ അവലോകനങ്ങൾ, യാത്രക്കാർക്കുള്ള ഓഫറുകൾ എന്നിവയും വിലയിരുത്തിയാണ് ഖത്തർ എയർവെയ്‌സിനെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.സമീപ വർഷങ്ങളിൽ ആറ് തവണ എയർലൈൻ റേറ്റിംഗിന്റെ പട്ടികയിൽ ഒന്നാമതെത്തിയ ഖത്തർ എയർവേയ്‌സ് കഴിഞ്ഞ വർഷം  രണ്ടാം സ്ഥാനത്തായിരുന്നു.

പട്ടികയിൽ എയർ ന്യൂസിലാൻഡ് രണ്ടാം സ്ഥാനത്തും യു.എ.ഇ ആസ്ഥാനമായ ഇത്തിഹാദ് എയർവെയ്‌സ് മൂന്നാം സ്ഥാനത്തുമാണ്.

നേരത്തെ എക്‌സലൻസ് ഇൻ ലോംഗ് ഹാൾ - മിഡിൽ ഈസ്റ്റ്/ആഫ്രിക്ക അവാർഡും ഖത്തർ എയർവേയ്‌സിന് ലഭിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News