Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കേരളത്തിലേക്ക് സർവീസുകളില്ല,ഖത്തർ എയർവേയ്‌സ് ടിക്കറ്റുകൾ റദ്ദാക്കി 

May 31, 2020

May 31, 2020

ദോഹ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ ദോഹയിൽ നിന്നും കേരളത്തിലേക്ക് ജൂൺ നാലു മുതൽ ബുക്ക് ചെയ്ത ടിക്കറ്റുകൾ ഖത്തർ എയർവേയ്‌സ് റദ്ദാക്കി. ഖത്തറിൽ നിന്നും കോഴിക്കോട്ടേക്ക് ഉൾപെടെ ടിക്കറ്റുകൾ ബുക്ക് ചെയ്തവർക്ക് ഇക്കാര്യം അറിയിച്ചുകൊണ്ട് ഖത്തർ എയർവേയ്‌സ് ഇ മെയിൽ അയച്ചിട്ടുണ്ട്.

ജൂൺ നാലിന് വൈകീട്ട് 7.40 ന് ദോഹയിൽ നിന്നും കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന വിമാനം ഉൾപെടെ ജൂൺ ആദ്യവാരത്തിൽ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യാൻ ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്ത നിരവധി പേർക്ക് സർവീസ് റദ്ദാക്കിയതായി അറിയിച്ചുകൊണ്ടുള്ള സന്ദേശം ലഭിച്ചിട്ടുണ്ട്.കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ താങ്കളുടെ പി.എൻ.ആർ നമ്പറിലുള്ള ടിക്കറ്റ് റദ്ദാക്കുകയാണെന്നും പത്ത് ശതമാനം അധിക നിരക്ക് നൽകി പിന്നീട് യാത്രചെയ്യാനുള്ള വൗച്ചർ അനുവദിക്കുമെന്നുമാണ് അറിയിപ്പിൽ പറയുന്നത്. പണം തിരികെകിട്ടാനുള്ള ലിങ്കും ഇതോടൊപ്പം നൽകിയിട്ടുണ്ട്.

ഇന്ത്യയിലേക്ക് എപ്പോൾ സർവീസ് നടത്താൻ കഴിയുമെന്ന കാര്യത്തിൽ അനിശ്ചതത്വം തുടരുന്നതിനിടെ മെയ് ആദ്യം മുതൽ തന്നെ ഖത്തർ എയർവേയ്‌സ് കേരളത്തിലേക്ക് ഉൾപെടെ വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് ഓൺലൈൻ വഴി ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്തവരാണ് ഇതോടെ വെട്ടിലായത്. ഖത്തർ എയർവേയ്‌സിന് പിന്നാലെ ബജറ്റ് എയർലൈനായ ഇൻഡിഗോയും കേരളത്തിലേക്ക് ബുക്കിങ് സ്വീകരിച്ചു തുടങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക      


Latest Related News