Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗാർഹിക തൊഴിലാളികൾക്കുള്ള വിസാ സർവീസുകൾ പുനരാരംഭിക്കുന്നു, ഇന്ത്യയിലെ ഖത്തർ വിസാ സെന്ററുകളിൽ നാളെ മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും 

April 24, 2021

April 24, 2021

ദോഹ : ഗാർഹിക തൊഴിലാളികൾക്കും സമാനമായ മറ്റു ജോലികൾക്കുമുള്ള വിസാ സർവീസുകൾക്കുള്ള അപേക്ഷകൾ ഇന്ത്യയിലെ വിസാ സെന്ററുകളിൽ ഈ മാസം 25 ഞായറാഴ്ച മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഗാർഹിക ജോലികളുമായി ബന്ധപ്പെട്ട (സ്ത്രീ/പുരുഷൻ) വിസാ സർവീസുകളാണ് അനുവദിക്കുകയെന്ന്  ആഭ്യന്തര മന്ത്രാലയം സമൂഹമാധ്യമ അക്കൗണ്ടിൽ അറിയിച്ചു.

ഖത്തർ വിസാ സെന്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപ്പോയിന്മെന്റിനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കാനുള്ള ലിങ്ക് : ഖത്തർ വിസാ സെന്റർ 

ഇന്ത്യയിൽ,കൊച്ചി,ചെന്നൈ,ഹൈദരാബാദ്,ലഖ്‌നൗ,മുംബൈ.ദൽഹി എന്നിവിടങ്ങളിലാണ് വിസാ സെന്ററുകൾ ഉള്ളത്.ഖത്തറിലേക്ക് പുതുതായി വിസ ലഭിച്ചവർക്കുള്ള മെഡിക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾ ഈ കേന്ദ്രങ്ങളിൽ നിന്നാണ് ലഭിക്കുക.
ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News