Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇന്ത്യ ഇത്തവണയും ഉൾപെട്ടില്ല, ഖത്തറിൽ കോവിഡ് അപകട രഹിത രാജ്യങ്ങളുടെ പട്ടിക പുതുക്കി

December 15, 2020

December 15, 2020

ദോഹ : ഖത്തറിൽ താമസാനുമതിയുള്ളവർക്ക് മടങ്ങിയെത്തുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് ഭാഗമായി കോവിഡ് അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക ഖത്തർ പുറത്തുവിട്ടു.പതിനേഴ് രാജ്യങ്ങളെയാണ് പട്ടികയിൽ പുതുതായി ഉൾപെടുത്തിയത്.ഇന്ത്യ ഇത്തവണയും പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ഒമാൻ,ബ്രൂണൈ,തായ്‌ലൻഡ്,ചൈന,വിയറ്റ്നാം,മലേസ്യ,സൗത്ത് കൊറിയ,ജപ്പാൻ,സിംഗപ്പൂർ,മ്യാന്മർ,ആസ്‌ട്രേലിയ,ന്യൂസിലാൻഡ്,മെക്സിക്കോ,ക്യൂബ,മൗറീഷ്യസ്,ഐസ്‌ലാൻഡ്,അയർലൻഡ് എന്നീ രാജ്യങ്ങളാണ് പുതുതായി പട്ടികയിൽ ഉൾപെട്ടത്.ഈ രാജ്യങ്ങളിലെ അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങളുടെ പട്ടികയും ഇതോടൊപ്പം നൽകിയിട്ടുണ്ട്.പുതിയ പട്ടിക ഡിസംബർ പതിനെട്ടു മുതൽ പ്രാബല്യത്തിൽ വരും.ഈ രാജ്യങ്ങളിൽ നിന്നുള്ളവർ ഖത്തറിൽ എത്തിയാൽ ഹോട്ടൽ കൊറന്റൈൻ ആവശ്യമുണ്ടാവില്ല.അതേസമയം,ദോഹ വിമാനത്താവളത്തിലെത്തിയാൽ കോവിഡ് പരിശോധന നടത്തും.

കോവിഡ് അപകട സാധ്യത കൂടിയ രാജ്യങ്ങളിലെ ഖത്തർ അംഗീകൃത പരിശോധനാ കേന്ദ്രങ്ങളുടെ പട്ടികയും മന്ത്രാലയം നൽകിയിട്ടുണ്ട്.ഇവർ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് നടത്തിയ കോവിഡ് നെഗറ്റിവ് പരിശോധനാ ഫലം കയ്യിൽ കരുതണമെന്നാണ് നിർദേശം.ഇവർക്ക് ഒരാഴ്ച ഹോട്ടൽ കൊറന്റൈൻ നിർബന്ധമാണ്.അതേസമയം,അമ്പത് വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് റൂം കൊറന്റൈൻ അനുവദിക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News