Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
യു.എ.ഇ യുടെ ആണവോർജ നിലയം മേഖലയ്ക്ക് ഭീഷണിയെന്ന് ഖത്തർ

March 22, 2019

March 22, 2019

ദോഹ: 24 ബില്ല്യന്‍ ഡോളര്‍ ചിലവില്‍ യൂ.എ.ഇ നിര്‍മിച്ചുകൊണ്ടിരിക്കുന്ന ബറക ആണവോര്‍ജ നിലയം മേഖലയ്ക്ക്  വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും ഇത് പരിഹരിക്കാന്‍ ഉടന്‍ ഇടപെടണമെന്നും അന്താരാഷ്ട്ര അറ്റോമിക് എനര്‍ജി ഏജന്‍സിയോട് (ഐ.എ.ഇ.എ) ഖത്തര്‍ ആവശ്യപ്പെട്ടു.

അറ്റോമിക് എനര്‍ജി ഏജന്‍സിക്ക് നല്‍കിയ കത്തിലാണ് ബറക ആണവോര്‍ജ നിലയം മേഖലയുടെ സുരക്ഷക്കും പരിസ്ഥിതിക്കും വലിയ ഭീഷണി ഉയര്‍ത്തുന്നതായി ഖത്തര്‍ പരാതിപ്പെട്ടത്. രുവൈസില്‍ നിന്നും 50 കിലോമീറ്റര്‍ ദൂരെ സമുദ്രതീരത്താണ് പ്ലാന്‍റ് സ്ഥിതിചെയ്യുന്നത്. 

എന്തെങ്കിലും അപകടം മൂലം നിലയത്തില്‍ ചോര്‍ച്ചയുണ്ടായാല്‍ അത് അഞ്ചു മുതല്‍ 13 മണിക്കൂറിനുള്ളില്‍ ദോഹയില്‍ എത്തും. മാത്രമല്ല മേഖലയിലെ ശുദ്ധജല വിതരണത്തെയും അത് ബാധിക്കും. കാരണം കടല്‍ വെള്ളം ശുദ്ധീകരിച്ചാണ് നമ്മള്‍ ഉപയോഗിക്കുന്നത്, ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഐ.എ.ഇ.എ ഡയറക്ടര്‍ ജനറല്‍ യുകിയ അമന്ഗിനു നല്‍കിയ കത്തില്‍ പറഞ്ഞതായി റോഇട്ടെര്സ് ന്യൂസ്‌ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്തു.

എന്തെങ്കിലും അപകടം ഉണ്ടായാല്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഉപരോധം മൂലം യൂ.എ.ഇ യുമായി ദുരന്ത നിവാരണത്തില്‍ സഹകരണം സാധ്യമല്ലെന്ന് ഖത്തര്‍ പറഞ്ഞു. മാത്രമല്ല ആണവോര്‍ജ നിലയത്തിന്‍റെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ലോകത്ത് പരീക്ഷിക്കപ്പെടാത്തതാണ് . ഇപ്പോള്‍ സൗത്ത് കൊറിയയില്‍ മാത്രമാണ് ഇതുപോലെ ഒരു പ്ലാന്‍റ് ഉള്ളത്. അതേസമയം ആണവോര്‍ജ നിലയം അന്താരാഷ്ട്ര നിയമങ്ങള്‍ക്കും ഐ.എ.ഇ.എ നിയമങ്ങള്‍ക്കും അനുസൃതമായാണ് നിര്‍മിക്കുന്നത് എന്നാണ് യൂ.എ.ഇ യുടെ നിലപാട്.

ആണവ നിലയം സ്ഥാപിക്കാന്‍ സൗദി അറേബ്യയും ശ്രമിക്കുന്നു. ഇതിനായി ലോകത്തെ കമ്പനികളില്‍ നിന്നും സൗദി ഗവണ്മെന്റ് ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. ഇത് മേഖലയുടെ സുരക്ഷ കൂടുതല്‍ അപകടത്തിലാക്കുമെന്ന് ഖത്തര്‍ പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ ആണവോര്‍ജ നിലയമാണ് യൂ.എ.ഇ നിര്‍മിക്കുന്നത്. ഈ വര്‍ഷം അവസാനമോ 2020 ലോ നിലയം പ്രവര്‍ത്തനം ആരംഭിക്കും. കൊറിയ ഇലക്ട്രിക്‌ പവര്‍ കമ്പനിക്കാണ് നിര്‍മാണ ചുമതല. പക്ഷെ ആദ്യത്തെ റിയാക്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ രാജ്യത്തുനിന്നും ആവശ്യമായ ജീവനക്കാരെ ലഭിക്കാത്തത് മൂലം അതിന്‍റെ ഉദ്ഘാടനം പല പ്രാവശ്യം നീട്ടിവെച്ചിരുന്നു. അതിനാല്‍ കഴിഞ്ഞ വര്ഷം നവംബറില്‍ നിലയത്തിന്റെ പ്രവത്തന ചുമതല യൂ.എ.ഇ ഒരു ഫ്രഞ്ച് കമ്പനിക്ക്‌ നല്‍കി.

രണ്ട് റിയാക്ടറുകളുടെ കോണ്‍ക്രീറ്റില്‍ വിള്ളലുകള്‍ ഉള്ളതായി ഈ മാസം കമ്പനി കണ്ടെത്തിയിരുന്നു. പക്ഷെ അത് സുരക്ഷക്ക് ഭീഷണിയല്ലെന്നു എമിരേറ്റ്സ് നൂക്ലിയര്‍ എനര്‍ജി കോര്‍പറഷന്‍ പറഞ്ഞു.


Latest Related News