Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ ഖത്തർ നിരവധി നടപടികൾ സ്വീകരിച്ചതായി സൗദി ഉദ്യോഗസ്ഥൻ 

November 09, 2019

November 09, 2019

വാഷിംഗ്ടൺ : ഉപരോധ രാജ്യങ്ങളുമായുള്ള സംഘര്‍ഷം ലഘൂകരിക്കാൻ ഖത്തര്‍ നിരവധി നടപടികള്‍ കൈക്കൊണ്ടതായി സൗദിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ തുറന്നു സമ്മതിച്ചതായി റിപ്പോർട്ട്. യു.എസ് വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബര്‍ഗ് ആണ് മുതിർന്ന സൗദി ഉദ്യോഗസ്ഥന്റെ പ്രസ്താവന പുറത്തുവിട്ടത്. പേരു വെളിപ്പെടുത്തരുതെന്ന ഉപാധിയോടെയാണ് സൗദി ഉദ്യോഗസ്ഥന്‍ വാഷിംഗ്ടണിൽ തങ്ങളുടെ റിപ്പോര്‍ട്ടറോട് സംസാരിച്ചതെന്നും ബ്ലൂംബര്‍ഗ് വെളിപ്പെടുത്തി. സൗദി,യു.എ.ഇ, ബഹ്‌റൈൻ,ഈജിപ്ത് എന്നീ അയൽ രാജ്യങ്ങളുമായുള്ള സംഘര്‍ഷം പരിഹരിക്കാൻ നിരവധി
നടപടികളാണ് ഖത്തര്‍ സ്വീകരിച്ചത്. ഭീകരവാദ ധനസഹായ വിരുദ്ധ നിയമം നടപ്പാക്കിയതടക്കം ഇതില്‍ ഉള്‍പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഉപരോധരാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഖത്തര്‍ ഇനിയും കൂടുതല്‍ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞതായി ബ്ലൂം ബർഗിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ,അയല്‍രാജ്യങ്ങളുമായി
നിരുപാധിക ചര്‍ച്ചയ്ക്കു തയാറാണെന്ന് ഖത്തര്‍ വീണ്ടും ആവർത്തിച്ചു. ഖത്തര്‍ പ്രതിരോധ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അഥിയ്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എത്രയും പെട്ടെന്ന് സാധ്യമാകുന്ന സമയത്ത്
ചര്‍ച്ച നടത്തണമെന്നാണ് ഖത്തറിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.


Latest Related News