Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ശൂറ കൗൺസിൽ തിരഞ്ഞെടുപ്പിൽ നാല്പതോളം വനിതകൾ മത്സരിക്കും

August 31, 2021

August 31, 2021

 

ദോഹ : ശൂറ കൗൺസിൽ തിരഞ്ഞെടുപ്പിൽ ഏതാണ്ട് നാല്പതോളം വനിതകൾ മത്സരരംഗത്തുണ്ടാവും എന്നുറപ്പായി. ഖത്തർ ടീവിക്ക് നൽകിയ അഭിമുഖത്തിൽ ഉയർന്ന പദവിയിലുള്ള ഒരു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനാണ് ഈ വാർത്ത പുറത്തുവിട്ടത്. സ്ഥാനാർത്ഥികളുടെ പ്രഥമപട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 15 നാവും അന്തിമപട്ടിക പുറത്തുവരിക.

സ്ഥാനാർത്ഥികൾ പാലിക്കേണ്ട നിയമങ്ങൾ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. "വിദേശത്തുനിന്നുള്ള സഹായം പ്രചാരണത്തിൽ ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. ഇത്തരത്തിൽ ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടാൽ കടുത്ത നടപടികൾ സ്വീകരിക്കും. രണ്ട് മില്യൺ ആണ് ചെലവഴിക്കാവുന്ന പരമാവധി തുക, ഇതിന്റെ വിശദാംശങ്ങൾ സുതാര്യമാക്കാൻ സ്ഥാനാർത്ഥികൾ പുതിയ ബാങ്ക് അക്കൗണ്ടുകൾ എടുക്കേണ്ടതുണ്ട്. പ്രചാരണം തുടങ്ങുന്നതിന്റെ 24 മണിക്കൂർ മുൻപെങ്കിലും എടുക്കുന്ന ഈ അക്കൗണ്ട് വഴി ആയിരിക്കണം എല്ലാ വിനിമയങ്ങളും" ലീഗൽ കമ്മിറ്റി അംഗമായ അൽ സുലൈതി കൂട്ടിച്ചേർത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ വോട്ടഭ്യർത്ഥിക്കാവൂ എന്നും ഉദ്യോഗസ്ഥർ സ്ഥാനാർത്ഥികൾക്ക് താക്കീത് നൽകി.


Latest Related News