Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ സംസ്‌കൃതി 'ആർദ്രനിലാവ് സീസൺ 5', സംപ്രേഷണം ഇന്നുമുതൽ കൈരളി ടിവിയിൽ

September 15, 2022

September 15, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : പ്രവാസലോകത്തു നിന്നുള്ള ആദ്യത്തെ മലയാളം  കവിതാലാപന റിയാലിറ്റി ഷോ "സംസ്‌കൃതി ആർദ്രനിലാവ് സീസൺ 5"ഇന്ന് മുതൽ കൈരളി ന്യൂസ് ചാനലിൽ സംപ്രേഷണം ആരംഭിക്കും. 14 എപ്പിസോഡുകളിലായി ദിവസവും രാത്രി ഖത്തർ സമയം 10 മണിമുതൽ ഈ പരിപാടി കാണാം.പുനഃസംപ്രേഷണം അടുത്ത ദിവസം ഉച്ചക്ക് 1.00 മണിക്ക്. കൈരളി ന്യൂസ് യുട്യൂബ് ചാനലിലും തത്സമയം പരിപാടി കാണാൻ കഴിയും.

മലയാളത്തിലെ പ്രിയകവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട, മാധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ എം എസ് ബനേഷ്,  യുവ കവികളിൽ ശ്രദ്ധേയനായ ശ്രീജിത്ത് അരിയല്ലൂർ എന്നിവർ വിധികർത്താക്കളായി എത്തുന്ന പരിപാടി പൂർണ്ണമായും ഖത്തറിലെ എസ് ഡി ലൈവ് സ്റ്റുഡിയോയിലാണ് ചിത്രീകരിച്ചത്. വിവിധ ഘട്ടങ്ങളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട പതിനൊന്നു മത്സരാർത്ഥികൾ മാറ്റുരക്കുന്ന സെമി ഫൈനൽ മത്സരങ്ങളും, തെരഞ്ഞെടുക്കപ്പെടുന്ന 6 പേർ മത്സരിക്കുന്ന ഫൈനൽ മത്സരങ്ങളുമാണ് അടുത്ത ദിവസങ്ങളിൽ സംപ്രേഷണം ചെയ്യുകയെന്ന് സംസ്‌കൃതി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു .

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News