Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ സംസ്‌കൃതി സി.വി ശ്രീരാമൻ സാഹിത്യ പുരസ്കാരം 2022: ചെറുകഥകൾ ക്ഷണിക്കുന്നു

August 09, 2022

August 09, 2022

ദോഹ : ഖത്തർ സംസ്‌കൃതി എല്ലാ  വർഷവും സംഘടിപ്പിക്കാറുള്ള സംസ്‌കൃതി-സി.വി ശ്രീരാമൻ സാഹിത്യപുരസ്കാരത്തിനായി പ്രവാസി മലയാളികളിൽ നിന്നും ചെറുകഥകൾ ക്ഷണിച്ചു. കഴിഞ്ഞ 8 വർഷമായി ഗൾഫ് പ്രവാസികൾക്കു മാത്രമായി സംഘടിപ്പിച്ചിരുന്ന പുരസ്കാരം, കുറേക്കൂടി വിപുലമായ രീതിയിൽ,  ഇന്ത്യക്കു പുറത്ത് താമസിക്കുന്ന 18 വയസ്സ് കഴിഞ്ഞ മുഴുവൻ പ്രവാസി മലയാളികൾക്കും പങ്കെടുക്കാവുന്ന തരത്തിലാണ് ഈ വർഷം സംഘടിപ്പിക്കുന്നത്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കേരളത്തിലെ അറിയപ്പെടുന്ന സാഹിത്യകാരന്മാരുടെ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുക.

മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത, മലയാളത്തിലുള്ള,  മൗലികമായ രചനകൾ ആയിരിക്കണം അവാർഡ് നിർണയത്തിന് അയക്കേണ്ടത്. രചനകളിൽ രചയിതാവിന്റെ പേരോ മറ്റു വ്യക്തിഗത വിവരങ്ങളോ  ഉൾക്കൊള്ളിക്കരുത്. വിദേശരാജ്യത്ത് താമസിക്കുന്ന പ്രവാസി ആണെന്ന് തെളിയിക്കുന്ന രേഖകളും,  മൊബൈൽ നമ്പർ ഉൾപ്പടെയുള്ള മേൽവിലാസവും രചനയോടൊപ്പം പ്രത്യേകമായി അയക്കണം.

രചനകൾ പിഡിഎഫ് ഫോർമാറ്റിൽ  Cvsaward2022@sanskritiqatar.com , emsudhi@yahoo.com എന്നീ ഇമെയിൽ വിലാസങ്ങളിൽ സെപ്തംബർ 5, 2022 നു മുൻപായി കിട്ടത്തക്കവിധം അയക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് (00974) 55859609, 33310380, 55659527 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


Latest Related News