Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ സാലറി കാർഡ് ഉപയോഗിച്ച് വേതനം കൈമാറാൻ സൗകര്യമൊരുക്കി

July 01, 2020

July 01, 2020

ദോഹ: ഖത്തറിലെ കമ്പനികള്‍ക്ക് തങ്ങളുടെ ജീവനക്കാര്‍ക്ക് എളുപ്പത്തില്‍ ശമ്പളം നല്‍കാന്‍ സഹായിക്കുന്ന സാലറി കാര്‍ഡ് ഖത്തര്‍ ഇന്റര്‍നാഷനല്‍ ഇസ്ലാമിക് ബാങ്ക്(ക്യുഐഐബി) പുറത്തിറക്കി. പരമാവധി 5,000 റിയാല്‍ വരെ പ്രതിമാസ ശമ്പളമുള്ളവർക്ക് സാലറി കാര്‍ഡ് ഉപയോഗിക്കാനാവും. തൊഴിലാളിക്ക് പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കാതെയും മിനിമം ബാലൻസ് എന്ന നിബന്ധനയില്ലാതെയും കാർഡ് ഉപയോഗിച്ച്  ശമ്പളം കൈപറ്റാൻ സൗകര്യമൊരുക്കുന്നതാണ് പുതിയ പദ്ധതി.. ഖത്തറിലെ ഏത് എടിഎമ്മുകളിലും പോയിന്റ് ഓഫ് സെയിലിലും ഈ കാര്‍ഡ് ഉപയോഗിക്കാനാവും. വിസാ നമ്പര്‍ ഇഷ്യു ചെയ്ത് കഴിഞ്ഞാല്‍ ജീവനക്കാര്‍ ഖത്തറിലെത്തും മുമ്പ് തന്നെ സാലറി കാര്‍ഡ് ഇഷ്യു ചെയ്യാന്‍ കഴിയും. വേജ് പ്രൊട്ടക്ഷന്‍ സംവിധാനവുമായി(ഡബ്ല്യുപിഎസ്) ബന്ധിപ്പിച്ചാണ് കാര്‍ഡ് പ്രവര്‍ത്തിക്കുക.

സാലറി കാര്‍ഡ് ഇഷ്യു ചെയ്യണമെങ്കില്‍ കമ്പനികള്‍ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയും ക്യുഐഐബിയില്‍ അക്കൗണ്ട് ഉണ്ടാവുകയും വേണം. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News