Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ പോസ്റ്റിന്റെ പേരിലും തട്ടിപ്പ്,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് 

June 02, 2021

June 02, 2021

ദോഹ : കോ​വി​ഡ്​ വ്യാപനം കണക്കിലെടുത്ത് ഖത്തറിലെ തപാൽ സ്ഥാപനമായ ഖത്തർ പോസ്റ്റ് പ്രത്യേക സേവനങ്ങൾ കൂടി ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ വ്യാജസന്ദേശങ്ങൾ അയച്ച് ചിലർ പണം തട്ടാൻ ശ്രമിക്കുന്നതായി അധികൃതർ അറിയിച്ചു.കോവിഡ്  കാ​ല​മാ​യ​തി​നാ​ല്‍ നി​ര​വ​ധി സേ​വ​ന​ങ്ങ​ളാ​ണ്​ ഇ​പ്പോ​ള്‍ ഖ​ത്ത​ര്‍ പോ​സ്​​റ്റി​ലൂ​ടെ ജ​ന​ത്തി​ന്​ ല​ഭി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി രേ​ഖ​ക​ള്‍, മ​രു​ന്നു​ക​ള്‍ തു​ട​ങ്ങി​യ​വ ഖ​ത്ത​ര്‍ പോ​സ്​​റ്റ്​ വ​ഴി ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ വീ​ട്ടു​പ​ടി​ക്ക​ല്‍ എ​ത്തും. ഈ ​സാ​ഹ​ച​ര്യ​മാ​ണ്​ ത​ട്ടി​പ്പു​കാ​ര്‍ മു​ത​ലെ​ടു​ക്കു​ന്ന​ത്. ഖ​ത്ത​ര്‍ പോ​സ്​​റ്റി​െന്‍റ പേ​രി​ല്‍ ചി​ല​ര്‍ ജ​ന​ങ്ങ​ള്‍​ക്ക്​ സ​ന്ദേ​ശം അ​യ​ക്കു​ന്നു​​ണ്ടെ​ന്നും ഇ​തി​നെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മു​ന്‍​കൂ​റാ​യി പ​ണം അ​ട​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ്​ ത​ങ്ങ​ള്‍ സ​ന്ദേ​ശം അ​യ​ക്കാ​റി​ല്ലെ​ന്ന്​ ഖ​ത്ത​ര്‍ പോ​സ്​​റ്റ്​ അ​റി​യി​ച്ചു.

ഓണ്‍​ലൈ​നാ​യി ഓ​ര്‍​ഡ​ര്‍ ന​ല്‍​കു​ന്ന സ​മ​യം ത​ന്നെ ​പ്രൈ​മ​റി ഹെ​ല്‍​ത്ത്​​ കെ​യ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ (പി.​എ​ച്ച്‌.​സി.​സി) മ​രു​ന്നു​ക​ള്‍​ക്കാ​വ​ശ്യ​മാ​യ പ​ണം സ്വീ​ക​രി​ക്കു​ന്നു​ണ്ട്. ഡെ​ലി​വ​റി സ​മ​യ​ത്ത് മാ​ത്ര​മാ​ണ് പോ​സ്​​റ്റ​ല്‍ ചാ​ര്‍​ജ് ഖ​ത്ത​ര്‍ പോ​സ്​​റ്റ് സ്വീ​ക​രി​ക്കു​ന്ന​ത്. ഈ ​വി​വ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പു​കാ​ര്‍ ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ഞ്ചി​ക്കു​ന്ന​ത്. യ​ഥാ​ര്‍​ഥ ഡെ​ലി​വ​റി എ​ത്തു​ന്ന​തി​ന് മുമ്പായി ഡെ​ലി​വ​റി ചാ​ര്‍​ജ് അ​ട​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് സ​ന്ദേ​ശ​മ​യ​ച്ചോ ഫോ​ണ്‍ ചെ​യ്തോ കെ​ണി​യി​ല്‍ വീ​ഴ്ത്തു​ക​യാ​ണ്. ഇ​ത്ത​രം വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ളെ ക​രു​തി​യി​രി​ക്ക​ണം. ത​ട്ടി​പ്പ് സ​ന്ദേ​ശ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാ​ല്‍ ഉ​ട​ന്‍ ഹെ​ല്‍​പ്​ ഡെ​സ്​​കാ​യ 104ല്‍ ​ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ഖ​ത്ത​ര്‍ പോ​സ്​​റ്റ് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

പ​ണ​മി​ട​പാ​ട് ന​ട​ത്താ​നും ബാ​ങ്ക് വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ചു​മു​ള്ള ത​ട്ടി​പ്പ് ഇ-​മെ​യി​ലു​ക​ള്‍, മൊ​ബൈ​ല്‍ സ​ന്ദേ​ശ​ങ്ങ​ള്‍, ഫോ​ണ്‍ കോ​ളു​ക​ള്‍ എ​ന്നി​വ​യും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക്​ വ​രു​ന്നു​ണ്ട്. സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലു​ള്ള ഫോ​ണ്‍ കോ​ളു​ക​ളോ സ​ന്ദേ​ശ​മോ, ഇ-​മെ​യി​ലു​ക​ളോ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഹെ​ല്‍​പ് ഡെ​സ്​​കാ​യ 104ല്‍ ​നി​ര്‍​ബ​ന്ധ​മാ​യും ബ​ന്ധ​പ്പെ​ട​ണം.

കോ​വി​ഡ്-19 കാ​ര​ണം നി​ര​വ​ധി സ്​​ഥാ​പ​ന​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ള്‍ നി​ല​വി​ല്‍ ഖ​ത്ത​ര്‍ പോ​സ്​​റ്റ് വ​ഴി​യാ​ണ് ന​ല്‍​കി​വ​രു​ന്ന​ത്.പ്രൈമറി ഹെ​ല്‍​ത്ത് കെ​യ​ര്‍ കോ​ര്‍​പ​റേ​ഷ​ന് കീ​ഴി​ലും ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍​പ​റേ​ഷ​ന് (എ​​ച്ച്‌.​എം.​​സി)​ കീ​ഴി​ലെ​യും സ്​​ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള മ​രു​ന്നു​ക​ളും മെ​ഡി​ക്ക​ല്‍ സേ​വ​ന​ങ്ങ​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ഖ​ത്ത​ര്‍ പോ​സ്​​റ്റ് വ​ഴി​യാ​ണ് ന​ല്‍​കു​ന്ന​ത്.

എ​​ച്ച്‌.​എം.​​സി​​യു​​ടെ ഹോം ​​ഹെ​​ല്‍​​ത്ത് കെ​​യ​​ര്‍ സ​​ര്‍​​വി​സി​​ന് കീഴിലെ  രോ​​ഗി​​ക​​ള്‍​​ക്ക് മെ​​ഡി​​ക്ക​​ല്‍ സേ​​വ​​ന​​ങ്ങ​​ള്‍ വീ​​ടു​​ക​​ളി​​ലേ​​ക്കെ​​ത്തി​​ക്കാ​​ന്‍ ഖ​​ത്ത​​ര്‍ പോ​​സ്​​​റ്റി​ന്​ സാ​ധി​ക്കു​ന്നു​ണ്ട്. എ​​ച്ച്‌.​എം.​​സി​യും ഖ​​ത്ത​​ര്‍ പോ​​സ്​​​റ്റും ത​​മ്മി​​ലു​​ള്ള ക​​രാ​​റിെ​​ന്‍​​റ ഭാ​​ഗ​​മാ​​യാ​​ണി​ത്. ഗ്ലൗ, ​​ബാ​​ന്‍​​ഡേ​​ജ്, െഡ്ര​​സി​ങ്​​സ്​​ തു​​ട​​ങ്ങി​​യ സേ​​വ​​ന​​ങ്ങ​​ളും രോ​​ഗി​​ക​​ളു​​ടെ വീ​​ടു​​ക​​ളി​​ലേ​​ക്കെ​​ത്തി​​ക്കു​​ന്ന​ു​ണ്ട്. രോ​​ഗി​​ക​​ളു​​ടെ പ്ര​​യാ​​സ​​ങ്ങ​​ള്‍ നീ​​ക്കി നൂ​​ത​​ന സം​​വി​​ധാ​​ന​​ങ്ങ​​ള്‍ ഉ​​പ​​യോ​​ഗി​​ച്ച്‌ അ​​വ​​ര്‍​​ക്കു​​ള്ള സേ​​വ​​ന​​ങ്ങ​​ള്‍ ല​​ഭ്യ​​മാ​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യ​ം.

ന്യൂസ്‌റൂം ഫെയ്സ്ബൂക് ഗ്രൂപ്പിൽ അംഗമായി നിങ്ങൾ നേരിടുന്ന പ്രശ്നങ്ങളും വാർത്തകളും ഞങ്ങളെ അറിയിക്കാം 

https://www.facebook.com/groups/Newsroomclub


Latest Related News