Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗാന്ധിജയന്തി : ഖത്തര്‍ പോസ്റ്റ് ഗാന്ധിയുടെ തപാൽ സ്റ്റാമ്പ് പുറത്തിറക്കി

October 02, 2019

October 02, 2019

ദോഹ: ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിന വാര്‍ഷികത്തിന്റെ ഭാഗമായി ഖത്തർ പോസ്റ്റ് ഗാന്ധിയുടെ തപാൽ സ്റ്റാമ്പ് പുറത്തിറക്കി. ഖത്തര്‍ പോസ്റ്റ് ചീഫ് ഓപറേറ്റിങ് ഓഫീസര്‍ ഹമദ് മുഹമ്മദ് അല്‍ഫഹീദയും ഇന്ത്യന്‍ സ്ഥാനപതി പി. കുമാരനും ചേര്‍ന്നാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. ഇന്ത്യ-ഖത്തര്‍ സാംസ്‌കാരിക വര്‍ഷം-2019ന്റെ കൂടി ഭാഗമായാണു ചടങ്ങ് സംഘടിപ്പിച്ചത്.വിര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂനിവേഴ്‌സിറ്റി ഓഫ് ആര്‍ട്‌സ്(വി.സി.യു ആര്‍ട്‌സ്) ഖത്തറുമായി ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയിലാണ് ഖത്തർ പോസ്റ്റ് ഇന്ത്യൻ രാഷ്ട്രപിതാവിനെ ആദരിച്ചത്.

വി.സി.യു ആര്‍ട്‌സില്‍ നടന്ന പരിപാടിയില്‍ ഗാന്ധി ജനകീയമാക്കിയ ഖാദി കൊണ്ടു നിര്‍മിച്ച വിവിധതരം വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പ്രശസ്ത ഇന്ത്യന്‍ ഫാഷന്‍ കണ്‍സള്‍ട്ടന്റ് പ്രസാദ് ബിഡാപ്പയുടെ നേതൃത്വത്തില്‍ ഫാഷന്‍ ഷോയും നടന്നു. ഗാന്ധി സ്മരണകള്‍ അയവിറക്കുന്നതോടൊപ്പം ഇന്ത്യയുടെ സമ്പന്നമായ ഖാദി പാരമ്പര്യത്തെ വിളിച്ചോതുന്നതായിരുന്നു ചടങ്ങ്.


Latest Related News