Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ലോകകപ്പ് ഇനി സ്റ്റാമ്പിൽ തെളിയും,ഖത്തർ പോസ്റ്റും ഫിഫയും കരാറിൽ ഒപ്പുവെച്ചു 

April 02, 2021

April 02, 2021

ദോഹ : ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2022നുള്ള ഖത്തർ സ്റ്റാമ്പ് പുറത്തിറക്കുന്നതിന്  ഖത്തർ പോസ്റ്റൽ സർവീസസ് കമ്പനി (ഖത്തർ പോസ്റ്റ്) ഫിഫയുമായി കരാർ ഒപ്പിട്ടു.കരാർ പ്രകാരം 2021 മുതൽ 2022 വരെയുള്ള കാലയളവിലേക്ക് പതിനൊന്ന് സ്റ്റാമ്പ് പരമ്പരകൾ ഖത്തർ പോസ്റ്റ് പ്രസിദ്ധീകരിക്കും.2022 ഫിഫ ലോകകപ്പിന്റെ ലോഗോ ഉൾക്കൊള്ളുന്ന ആദ്യ സ്റ്റാമ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കി.ലോകകപ്പ് മുന്നൊരുക്കങ്ങളുടെ വിവിധ ഘട്ടങ്ങളും ഖത്തറിന്റെ സമ്പന്നമായ ഫുട്‍ബോൾ ചരിത്രവും അനാവരണം ചെയ്തുകൊണ്ടാണ് സ്റ്റാമ്പ് രൂപകൽപന ചെയ്തിരിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News