Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ഡിസംബർ മാസത്തേക്കുള്ള പുതുക്കിയ ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ചു 

November 30, 2019

November 30, 2019

ദോഹ : ഡിസംബർ മാസത്തേക്കുള്ള പുതുക്കിയ ഇന്ധന നിരക്കുകൾ ഖത്തർ പെട്രോളിയം പ്രഖ്യാപിച്ചു. ഇതനുസരിച്ച് സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനും നവംബറിലെ നിരക്ക് തന്നെ തുടരും. അതേസമയം പ്രീമിയം ഗ്രേഡ് പെട്രോൾ ലിറ്ററിന് നവംബറിലെ നിരക്കിനെ അപേക്ഷിച്ച് അഞ്ച് ദിർഹത്തിന്റെ വർധനവുണ്ടാകും. പ്രീമിയം പെട്രോൾ വില നവംബറിൽ 1 റിയാൽ 70 ദിർഹം ആയിരുന്നത് 1 റിയാൽ 75 ദിർഹമായാണ് വർധിച്ചത്.

സൂപ്പർ ഗ്രേഡ് പെട്രോൾ ലിറ്ററിന് നവംബറിലെ നിരക്കായ1 റിയാൽ 90 ദിർഹവും ഡീസൽ ലിറ്ററിന് 1 റിയാൽ 85 ദിർഹവും തന്നെ ഡിസംബറിലും തുടരും. ഒക്ടോബർ - നവംബർ മാസങ്ങളിൽ പ്രീമിയം ഗ്രേഡ് പെട്രോളിന് മുൻമാസങ്ങളെ അപേക്ഷിച്ച് വിലവർധിപ്പിച്ചിരുന്നില്ല.പുതുക്കിയ ഇന്ധന നിരക്കുകൾ ഖത്തർ പെട്രോളിയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Latest Related News