Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ സെപ്തംബറിൽ ഇന്ധന വില മാറ്റമില്ലാതെ തുടരും 

August 31, 2020

August 31, 2020

ദോഹ : ഖത്തറിൽ സെപ്തംബർ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. ഇതനുസരിച്ച് പ്രീമിയം,സൂപ്പർ പ്രീമിയം പെട്രോളിനും ഡീസലിനും ആഗസ്റ്റിലെ നിരക്ക് തന്നെ തുടരും.ഖത്തർ പെട്രോളിയമാണ് അടുത്ത മാസത്തേക്കുള്ള ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ചത്.

ഇതനുസരിച്ച്,പ്രീമിയം പെട്രോൾ ലിറ്ററിന് ആഗസ്റ്റിലെ നിരക്കായ 1 റിയാൽ 20 ദിർഹം തന്നെ തുടരും. സൂപ്പർ പെട്രോൾ ലിറ്ററിന് ആഗസ്റ്റിലെ നിരക്കായ 1 റിയാൽ 25 റിയാൽ തന്നെയാണ് ഈടാക്കുക. ഡീസലിനും നിരക്കിൽ മാറ്റമില്ല. 1 റിയാൽ 25 ദിർഹം തന്നെയായിരിക്കും അടുത്ത മാസത്തെയും നിരക്ക്.  

കഴിഞ്ഞ മാസമാണ് രാജ്യത്തെ ഇന്ധന വിലയിൽ നേരിയ വർദ്ധനവ് വരുത്തിയത്. ജൂലായ് മാസത്തെ അപേക്ഷിച്ച് ആഗസ്റ്റിൽ പ്രീമിയം പെട്രോളിന് 10 ദിർഹവും സൂപ്പർ പെട്രോളിന് 5 ദിർഹവും ഡീസൽ ലിറ്ററിന് 15 ദിർഹവും വർധിപ്പിച്ചിരുന്നു.

രാജ്യാന്തര വിപണിയിലെ ക്രൂഡോയിൽ വില കണക്കാക്കിയാണ് ഖത്തർ പെട്രോളിയം എല്ലാ മാസവും ആഭ്യന്തര വിപണിയിലെ ഇന്ധന വില പുതുക്കി നിശ്ചയിക്കുന്നത്. 

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക. 


Latest Related News