Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ കടലിൽ വേലിയേറ്റത്തിന് സാധ്യത,ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

November 20, 2020

November 20, 2020

 

ദോഹ : ദോഹ: അടുത്ത ദിവസങ്ങളിലെ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റത്തെ തുടർന്ന് വേലിയേറ്റത്തിന് സാധ്യതയുള്ളതിനാല്‍ ബീച്ചുമായി ബന്ധപ്പെടുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി..വെള്ളിയാഴ്ച ബീച്ചുകളുടെ ഓരം കടല്‍വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍  ബീച്ചുമായി ബന്ധെപെടുന്നവർ ശ്രദ്ധിക്കണമെന്നാണ് നിർദേശം.  രണ്ടു മീറ്ററോളം വേലിയേറ്റത്തിനാണ് സാധ്യത. തെക്ക് കിഴക്ക് ഭാഗത്തേക്കായി കാറ്റുണ്ടാകുന്നതിനാലാണിത്. ഇതിനാല്‍ കടലുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കണമെന്നും നിർദേശമുണ്ട്.. നീന്തല്‍, ബോട്ട് യാത്ര, സ്കൂബ ഡ്രൈവിങ്, ഫ്രീ ഡ്രൈവിങ്, സര്‍ഫിങ്, മീന്‍പിടിത്തം, വിന്‍ഡ് സര്‍ഫിങ് എന്നിവ ഈ ദിവസങ്ങളില്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

രാജ്യത്ത് ചൂട് കുറഞ്ഞുവരുന്നതിനാല്‍ അവധി ദിനങ്ങളായ വെള്ളിയും ശനിയും കുടുംബങ്ങളോടൊത്ത് ബീച്ചുകളില്‍ പോയി ഉല്ലസിക്കുന്നത് പതിവാണ്. ഇത്തരക്കാര്‍ കാലാവസ്ഥ അറിയിപ്പുകള്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ജാഗ്രത ആവശ്യമാണ്.

ആഴ്ച അവസാന ദിനങ്ങളില്‍ മഞ്ഞുമൂടിയ കാലാവസ്ഥയായിരിക്കുമെന്നും ചൂടുകുറയുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. മേഘാവൃതമായ പകലുകളും ചൂടുകുറഞ്ഞ രാത്രികളുമായിരിക്കും. അടുത്ത രണ്ടു ദിവസങ്ങളിലെ കൂടുതല്‍ ചൂട് 22 ഡിഗ്രി െസല്‍ഷ്യസ് മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. വെള്ളിയാഴ്ച കിഴക്കുനിന്ന് തെക്കോട്ട് അഞ്ചുമുതല്‍ 15 വരെ നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ കാറ്റടിക്കും. ശനിയാഴ്ച തെക്ക്കിഴക്കന്‍ ദിശയില്‍ അഞ്ച് നോട്ടിക്കല്‍ മൈലിനും പതിനഞ്ചിനും ഇടയില്‍ കാറ്റടിക്കും.

വെള്ളിയാഴ്ച രണ്ട് മീറ്റര്‍ ഉയരത്തില്‍ വരെ കടലില്‍ തിരമാലയടിക്കും. തീരപ്രദേശങ്ങളില്‍ നാല് മീറ്റര്‍ വരെ തിരയടിക്കും. ശനിയാഴ്ച രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ കടലില്‍ തിരമാലയുണ്ടാകും. ഇത് മൂന്ന് മീറ്റര്‍ വരെയാകും. തീരപ്രദേശത്ത് ഇത് അഞ്ചടി വരെയാകാം. നാല് മുതല്‍ എട്ട് കിലോമീറ്റര്‍ വരെയാണ് വെള്ളിയാഴ്ചത്തെ കാഴ്ചാപരിധി. ശനിയാഴ്ച ഇത് മൂന്ന് കിലോമീറ്ററിനും എട്ടു കിലോമീറ്ററിനും ഇടയില്‍ ആകും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News