Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കപ്പൽ ടൂറിസത്തിന് തുടക്കം,പുതിയ ടെർമിനൽ തുറന്നു

October 23, 2019

October 23, 2019

ദോഹ : കപ്പൽ വിനോദ സഞ്ചാരത്തിന് തുടക്കം കുറിച്ച് കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾ കടൽ മാർഗം ദോഹയിൽ എത്തിതുടങ്ങി.ഇതോടനുബന്ധിച്ച് ദോഹ തുറമുഖത്ത് പുതിയ ക്രൂയിസ് പാസഞ്ചര്‍ ടെര്‍മിനലും തുറന്നിട്ടുണ്ട്. ജര്‍മനിയില്‍നിന്നുള്ള കൂറ്റന്‍ ആഡംബരക്കപ്പലായ മെയിന്‍ ഷിഫ് -5 ന്റെ വരവിന് തൊട്ടുപിന്നാലെയാണ് പുതിയ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തത്.

6,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ളതാണ്  പുതിയ ക്രൂയിസ് പാസഞ്ചര്‍ ടെര്‍മിനൽ. അടുത്ത രണ്ട് സീസണുകളിലും താല്‍ക്കാലിക ടെര്‍മിനലായി ഇതു പ്രവര്‍ത്തിക്കും. ദോഹ പോര്‍ട് വിപുലീകരണ പ്രവൃത്തി 2022ല്‍ പൂര്‍ത്തിയാകുന്നതുവരെ ഇതു താല്‍ക്കാലിക ടെര്‍മിനലായി ഉപയോഗപ്പെടുത്താനാണു തീരുമാനം. ഈ സീസണില്‍ തുറമുഖത്തെത്താനിരിക്കുന്ന 74 കപ്പലുകളിലൊന്നാണ് മെയിന്‍ ഷിഫ് 5. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് കപ്പലുകളുടെ എണ്ണത്തില്‍ ഇത്തവണ 66 ശതമാനം വര്‍ധനവുണ്ട്. ക്രൂയിസ് ടൂറിസം വികസിപ്പിക്കാനുള്ള പദ്ധതികള്‍ക്കു സഹായകമാകുന്നതാണു പുതിയ താല്‍ക്കാലിക ടെര്‍മിനലെന്ന് ഗതാഗത-വാര്‍ത്താ വിനിമയ മന്ത്രി ജാസിം ബിന്‍ സെയ്ഫ് ആല്‍സുലൈതി പറഞ്ഞു.

2,35,000 യാത്രക്കാർ എത്തുമെന്നാണ് വിലയിരുത്തൽ. എംഎസ്‌സി ബെല്ലിസിമ, ജ്യുവൽ ഓഫ് ദ് സീസ്, മാറെല്ല ഡിസ്‌കവറി എന്നിവയുടെ ദോഹയിലേക്കുള്ള ആദ്യ യാത്ര കൂടിയാണിത്. 2020 മേയ് വരെയാണ് സീസൺ.


Latest Related News