Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ സംരക്ഷിക്കാന്‍ ഖത്തര്‍-നാറ്റോ ധാരണ

November 12, 2019

November 12, 2019

ബ്രസല്‍സ്: രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ സംരക്ഷിക്കാന്‍ ഖത്തറും നാറ്റോയും തമ്മില്‍ ധാരണയായി. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലെ നാറ്റോ ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് ഇരു കക്ഷികളും തമ്മിലുള്ള രഹസ്യ ഗണത്തില്‍പെടുത്തിയ വിവരങ്ങള്‍ സുരക്ഷിതമായി വയ്ക്കാനുള്ള കരാറിൽ ഒപ്പുവെച്ചത്. 

ഇന്റര്‍നാഷനല്‍ മിലിറ്ററി കോ-ഓപറേഷന്‍ അതോറിറ്റി പ്രസിഡന്റ് ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്‍ അസീസ് സാലിഹ് അല്‍സുലൈത്തി, നാറ്റോ സെക്യൂരിറ്റി ഓഫീസ് ഡയരക്ടറും നാറ്റോയുടെ സെക്യൂരിറ്റി ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ജനറലുമായ ഡൊണാള്‍ഡ് ഗോണ്‍വില്‍ എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്. ബെല്‍ജിയത്തിലെ ഖത്തര്‍ സ്ഥാനപതി അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ഖുലൈഫി, ബെല്‍ജിയത്തിലേക്കും നാറ്റോയിലേക്കുമുളള ഖത്തര്‍ സൈനിക അറ്റാഷെ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്‍ ഹാദി ബിന്‍ മുബാറക് അല്‍ഹജ്രി, വിവിധ മന്ത്രാലയങ്ങളുടെയും സൈനിക വിഭാഗങ്ങളുടെയും പ്രതിനിധികള്‍ എന്നിവർ ചടങ്ങിൽ  പങ്കെടുത്തു.

2018ല്‍ ബ്രസല്‍സില്‍ ഒപ്പുവച്ച രഹസ്യ വിവര സുരക്ഷാ കരാര്‍ നടപ്പാക്കാനുള്ള ഏറ്റവും പുതിയ ചുവടുവയ്പ്പാണ് ഇരുകക്ഷി നേതാക്കളും കഴിഞ്ഞ ദിവസം നടത്തിയിരിക്കുന്നത്. പരസ്പരമുള്ള വിവര കൈമാറ്റങ്ങള്‍ സുരക്ഷിതമാക്കാന്‍ പ്രത്യേക ചട്ടക്കൂട് നിര്‍ദേശിക്കുന്നതാണ് 2018ലെ കരാര്‍.


Latest Related News