Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ദേശീയ ദിനം : വെള്ളിയാഴ്ച ദോഹ കോർണിഷിൽ വെടിക്കെട്ട് പ്രദർശനം

December 15, 2020

December 15, 2020

ദോഹ : ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ പതിനെട്ട് വെള്ളിയാഴ്ച രാത്രി 8.30 ന് ദോഹാ കോർണിഷൽ വർണാഭമായ കരിമരുന്ന് പ്രദർശനം.ദേശീയ ദിനാഘോഷസംഘാടക സമിതി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള ദേശീയ ദിനാഘോഷമായതിനാൽ കോർണിഷിൽ നടക്കുന്ന ദേശീയ ദിന പരേഡിൽ പരിമിതമായ ആളുകൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുകയെന്ന് ആഘോഷ കമ്മറ്റി സുരക്ഷാ വിഭാഗം മേധാവി ബ്രിഗേഡിയർ അലി ഖെജൈം അൽ-അത്ബി പറഞ്ഞു.ആരോഗ്യമേഖലയിലെ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ചടങ്ങിൽ പങ്കെടുക്കുന്ന സംഘടനകൾക്കും മാത്രമെ ദേശീയ ദിന പരേഡ് കാണാൻ അനുമതിയുണ്ടാവൂ എന്നും അദ്ദേഹം പറഞ്ഞു.ഇത്തവണ ക്ഷണിക്കപ്പെടുന്നവർക്ക് മാത്രമാണ് പരേഡ് കാണാൻ അവസരമുണ്ടാവുകയെന്ന് കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചിരുന്നു.

ദേശീയ ദിനമായ ഡിസംബർ പതിനെട്ടിന് രാവിലെ ദോഹ കോർണിഷ് റോഡ് അടക്കും.സൈനിക പരേഡ് കാണാൻ അനുമതി ലഭിച്ചവർ ഒഴികെ മറ്റാർക്കും കോർണിഷിലോ അനുബന്ധ റോഡുകളിലോ പ്രവേശനം ഉണ്ടാവില്ല.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷാ- മുന്‍കരുതല്‍ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ആഘോഷ പരിപാടികള്‍ നടക്കുകയെന്നും അധികൃതർ അറിയിച്ചു. കത്താറയിലാണ് ഇത്തവണ പ്രധാനമായും ആഘോഷ പരിപാടികൾ നടക്കുക.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ :

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

https://chat.whatsapp.com/LZ20WFU8hdbBkgtTcfkxq7


Latest Related News