Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ പുതിയ ഏഴ് സ്‌കൂളുകള്‍ കൂടി,അംഗീകാരമായി 

September 30, 2019

September 30, 2019

ദോഹ: രാജ്യത്ത് പുതിയ ഏഴ് സ്‌കൂളുകള്‍ കൂടി ആരംഭിക്കാന്‍ മന്ത്രിതല യോഗത്തിൽ തീരുമാനമായി. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.കൂടുതല്‍ സീറ്റുകള്‍ക്ക് ആവശ്യം ഉര്‍ന്ന പശ്ചാത്തലത്തിലാണു കൂടുതല്‍ സ്‌കൂളുകള്‍ തുടങ്ങാന്‍ തീരുമാനിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ വാഹിദ് അലി അല്‍ഹമ്മാദി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയ സ്‌കൂളുകള്‍ ചുവടെ : 

അഹ്മദ് ബിന്‍ റാഷിദ് അല്‍മുറൈഖി ബോയ്‌സ് പ്രൈമറി സ്‌കൂള്‍, ഓള്‍ഡ് എയര്‍പോര്‍ട്ട്.

മുഐഥിര്‍ ബോയ്‌സ് പ്രൈമറി സ്‌കൂള്‍, ദക്ഷിണ മുഐഥിര്‍.

ഫാതിമ ബിന്‍ത് അല്‍ഖത്താബ് ഗേള്‍സ് പ്രൈമറി സ്‌കൂള്‍,അല്‍മുര്‍റ.

അല്‍വുകൈര്‍ ഗേള്‍സ് സെക്കന്‍ഡറി സ്‌കൂള്‍, അല്‍വുകൈര്‍. 

അല്‍ഇബ്ബ് സെക്കന്‍ഡറി ഗേള്‍സ് സ്‌കൂള്‍, അല്‍ഇബ്ബ്.

അല്‍ഹിദായ സ്‌കൂള്‍ ഫോര്‍ സ്‌പെഷ്യല്‍ നീഡ്‌സ്(ബോയ്‌സ്), അല്‍ഹിലാല്‍.

അല്‍ഹിദായ സ്‌കൂള്‍ ഫോര്‍ സ്‌പെഷ്യല്‍ നീഡ്‌സ്(ബോയ്‌സ് ആന്‍ഡ് ഗേള്‍സ്), ബിദായത്ത് സെന്റര്‍ കിന്റര്‍ഗാര്‍ട്ടന്‍ ബിള്‍ഡിങ് അല്‍സഖാമ.
നേരത്തെ, കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ അല്‍വക്ര, മുഐഥിര്‍, അല്‍ഖീസ, ഓള്‍ഡ് എയര്‍പോര്‍ട്ട്, അല്‍മനാസീര്‍ എന്നിവിടങ്ങളില്‍ പുതിയ അഞ്ച് സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അണ്ടര്‍ സെക്രട്ടറി അറിയിച്ചിരുന്നു. പ്രൈമറി, പ്രിപറേറ്ററി, സെക്കന്‍ഡറി തലങ്ങളിലുള്ള സ്‌കൂളുകളാണു പുതുതായി തുടങ്ങിയിരിക്കുന്നത്.


Latest Related News