Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പ്രതിരോധ വാക്സിൻ ലഭ്യമായാലും മുൻകരുതൽ തുടരണമെന്ന് ഖത്തർ ആരോഗ്യമന്ത്രാലയം 

December 14, 2020

December 14, 2020

ദോഹ : കോവിഡിനെതിരായ പ്രതിരോധ വാക്സിൻ രാജ്യത്ത് ലഭ്യമായാലും ജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ തുടരേണ്ടിവരുമെന്ന് ഖത്തർ ദേശീയ സ്ട്രാറ്റജിക് വിഭാഗം ചെയർപേഴ്‌സനും ഹമദ് മെഡിക്കൽ കോർപറേഷൻ പകർച്ച രോഗപ്രതിരോധ വിഭാഗം മേധാവിയുമായ ഡോ.അബ്ദുൽ ലത്തീഫ് അൽ ഖാൽ പറഞ്ഞു.

'വാക്സിൻ ലഭ്യമാകുന്നത് വളരെ പ്രധാനവും ഫലപ്രദവുമാണ്.എന്നാൽ അതുമാത്രം മതിയാകില്ല.ഇതോടൊപ്പം തന്നെ സുരക്ഷാ മുൻകരുതലുകൾ തുടരേണ്ടതും അത്യാവശ്യമാണ്.' അദ്ദേഹം പറഞ്ഞു.ദേശീയ ദിന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അംഗീകാരം കിട്ടുന്ന മുറക്ക് ഈ വർഷം അവസാനത്തിലോ അടുത്തവർഷം തുടക്കത്തിലോ കോവിഡ് പ്രതിരോധ വാക്സിനുകൾ ഖത്തറിൽ ലഭ്യമാക്കുമെന്ന് കഴിഞ്ഞ മാസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.ഫൈസർ,ബയോൻടെക് എന്നീ കമ്പനികളുടെ വാക്സിനുകളാണ് ഖത്തറിൽ വിതരണം ചെയ്യുക.ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കോവിഡ് സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് നിർദേശിക്കുന്ന ആരോഗ്യവിദഗ്ധരുടെ നിരവധി വീഡിയോ സന്ദേശങ്ങൾ ആരോഗ്യമന്ത്രാലയം സമൂഹമാധ്യമ അക്കൗണ്ടകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News