Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദക്ഷിണ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വിഭാഗം

October 05, 2019

October 05, 2019

ദോഹ: ദക്ഷിണ ഖത്തറില്‍ ഇന്നു മഴയ്ക്കു സാധ്യത. ഉച്ചയ്ക്കു ശേഷം മഴ പെയ്യാനിടയുണ്ടെന്നാണ് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചത്. മേഘങ്ങള്‍ ഉരുണ്ടുകൂടി മധ്യമേഖലയില്‍ ചെറിയ മഴയ്ക്കു സാധ്യതയുള്ളതായി റഡാര്‍ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതായി  ഖത്തര്‍ മെട്രോളജി വിഭാഗം ട്വീറ്റ് ചെയ്തു. ഇത് ഇന്ന് ഉച്ചയോടെ ദക്ഷിണ ഖത്തര്‍ പ്രദേശങ്ങളില്‍ കൂടുതല്‍ ശക്തിപ്പെടാനിടയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ന് തീരപ്രദേശങ്ങളില്‍ വെളുപ്പിന് ആറുവരെ ചെറുതായി മേഘാവൃതവും ഈര്‍പ്പം നിറഞ്ഞതുമായ അന്തരീക്ഷമാണ് അനുഭവപ്പെട്ടത്. ചിലയിടങ്ങളില്‍ മൂടല്‍മഞ്ഞും അനുഭവപ്പെട്ടു. 

പ്രധാനമായും തെക്കുകിഴക്കന്‍ ഭാഗത്തേക്കാണ് തീരപ്രദേശങ്ങളില്‍ കാറ്റ് പ്രതീക്ഷിക്കപ്പെടുന്നത്. ഒന്‍പത് മുതല്‍ 12 വരെ കി.മീറ്റര്‍ വേഗത്തിലായിരിക്കും കാറ്റ് വീശുക.
 


Latest Related News