Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പ്രമേഹ ബാധിതന്റെ നോമ്പ്,ഖത്തർ കെ.എം.സി.സി ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു

March 29, 2022

March 29, 2022

ദോഹ‍ : റമദാന് മുന്നോടിയായി ഖത്തർ‍ കെ എം സി സി, പ്രമേഹ ബാധിതന്റെ നോമ്പ് എന്ന ശീർഷകത്തിൽ ബോധവൽകരണ ക്യാമ്പും രക്തപരിശോധനയും സംഘടിപ്പിച്ചു.പ്രമേഹ രോഗമുള്ളവർ നോമ്പെടുക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളും ആരോഗ്യകാര്യങ്ങളും വിശദീകരിച്ചുകൊണ്ടുള്ള പരിപാടിയിൽ ഡോ.മഖ്‌തൂം അസീസ് ക്ലാസെടുത്തു.
ഖത്തറിലെ പ്രമേഹ രോഗികൾക്കായി ഖത്തർ ഫൌണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്ന ഖത്തർ ഡയബറ്റിക്ക് അസോസിയേഷനും ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനയായ യു.എൻ.ഐ.ക്യൂ(UNIQ)മായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

പരിപാടിയുടെ ഭാഗമായി സൗജന്യ രക്തപരിശോധനയും മരുന്ന് വിതരണവും നടത്തി. ഡയബറ്റിക്ക് അസോസിയേഷൻ ‍പ്രതിനിധികളായ ഡോ.ഫഹദ് അബ്ദുള്ള, പി.എ അഷ്‌റഫ്‌, UNIQ പ്രസിഡണ്ട് മിനി സിബി, ജനറൽ‍ സെക്രട്ടറി സാബിദ് പാമ്പാടി, ലുത്ഫി സയ്യിദ്, നിസാർ‍ ചെറുവത്ത്, മിനി ബെന്നി, മുഹമ്മദ്‌ അമീർ, സ്മിതാ ദീപു, മുഹമ്മദ്‌ സവാദ് തുടങ്ങിയവർ പങ്കെടുത്തു.
കെ എം സി സി പ്രസിഡണ്ട് എസ്.എ.എം ബഷീർ ‍ ഉത്ഘാടനം ചെയ്തു. റയീസ് അലി സ്വാഗതവും, റഹീസ് പെരുമ്പ നന്ദിയും പറഞ്ഞു. കെ എം സി സി ഭാരവാഹികളായ എ.വി ബക്കർ‍, ഫൈസൽ‍ അരോമ, വി.ടി.എം സാദിഖ്‌, റൂബിനാസ് തുടങ്ങിയവർ നേതൃത്വം നൽകി.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News