Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോവിഡ് 19 : ഖത്തറിലെ ഇന്ത്യൻ എംബസിയിൽ വിവിധ  സേവനങ്ങൾക്കായി പോകുന്നവർ ശ്രദ്ധിക്കുക 

March 26, 2020

March 26, 2020

ദോഹ :  കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഖത്തറിലെ ഇന്ത്യന്‍ എംബസിയിൽ ഇന്നുമുതൽ ഏപ്രില്‍ ആറുവരെ പുതിയ ക്രമീകരണങ്ങൾ ഏർപെടുത്തി. ഇതനുസരിച്ച് മരണ രജിസ്ട്രേഷനും സേവനങ്ങൾക്കുമായി രണ്ട് പേരെ മാത്രമേ എംബസിയിൽ പ്രവേശിപ്പിക്കുകയുള്ളൂ. അടിയന്തര സാഹചര്യത്തിൽ ഒഴികെ 2020 സെപ്തംബര്‍ 30ന് മുമ്പ് കാലാവധി കഴിയുന്ന പാസ്പോര്‍ട്ടുകള്‍ മാത്രം പുതുക്കി നല്‍കുമെങ്കിലും ഇതിന് ഫോണിൽ വിളിച്ചോ ഇ മെയിൽ വഴിയോ   മുൻകൂട്ടി അപ്പോയിന്‍മെന്‍റ് എടുക്കേണ്ടി വരും. മറ്റു പാസ്പോര്‍ട്ട്‌ സേവനങ്ങളും അടിയന്തര സാഹചര്യത്തില്‍ മാത്രമെ അനുവദിക്കൂ.

കുട്ടികളുടെ ജനന രജിസ്ട്രേഷൻ നടപടികൾക്ക് കുട്ടികളെ കൊണ്ടുവരാതെ അപേക്ഷകൻ  മാത്രം ഹാജരായാൽ മതിയെന്നും ഇന്ത്യൻ എംബസി അറിയിച്ചു.എന്നാൽ ജലദോഷം, ചുമ, പനി പോലുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഒരു സാഹചര്യത്തിലും എംബസിയിലേക്ക്  വരരുത്. ശരീരോഷ്മാവ് പരിശോധിച്ചു മാത്രമേ അകത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.

അപ്പോയിന്മെന്റിനും സംശയങ്ങൾക്കും 44255706, 44255714, 44255711, 33913472, 44255725, 44255715 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.ഇന്ത്യന്‍ കള്‍ച്ചറല്‍ സെൻററിലെ വിവിധ സേവനങ്ങള്‍ക്കും ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച് സമയം വാങ്ങിയതിന് ശേഷം മാത്രമേ വരാൻ പാടുള്ളൂ എന്നാണ് നിർദേശം.  

 ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.  


Latest Related News