Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നിയമക്കുരുക്കിലാണോ,നിയമ സഹായങ്ങൾക്കുള്ള ആദ്യ ലീഗൽ ക്ലിനിക്ക് ഇന്ന് ദോഹയിൽ  

October 17, 2019

October 17, 2019

ദോഹ: ഇന്ത്യന്‍ പ്രവാസികള്‍ക്ക് നിയമകാര്യങ്ങളില്‍ സഹായം നല്‍കാനും ഉപദേശനിര്‍ദേശങ്ങള്‍ നല്‍കാനുമായുള്ള നിയമ സഹായ ക്ലിനിക്കിെന്‍റ ആദ്യപരിപാടി ഇന്ന് (വ്യാഴാഴ്ച) നടക്കും. നിയമസംബന്ധമായ പ്രശ്നങ്ങള്‍ നേരിടുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് വൈകീട്ട് അഞ്ചു മുതല്‍ ഏഴുവരെ ഇവിടെ നിന്ന് നിയമസംബന്ധമായ ഉപദേശനിര്‍ദേശങ്ങള്‍ ലഭിക്കും.
അഡ്വ. നിസാര്‍ കോച്ചേരിയും സംഘവുമാണ് ഇതിനു നേതൃത്വം നല്‍കുക. തുമാമ റോഡില്‍ തൈസീര്‍ പെട്രോള്‍ സ്റ്റേഷന് പിറകിലായി പുതുതായി ഉദ്ഘാടനം ചെയ്ത ഇന്‍റഗ്രേറ്റഡ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്‍ററിലെ(െഎ.െഎ.സി.സി) ഐ.സിബിഎഫ് ഒാഫിസിലാണ് ലീഗല്‍ ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. 

നിയമസംബന്ധമായ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഇന്ത്യന്‍ പ്രവാസികള്‍ ഈ സമയം നേരിട്ട് ഇവിടെ എത്തുകയാണ് വേണ്ടത്. ഇവര്‍ക്ക് സൗജന്യമായി നിയമസേവനങ്ങള്‍ ലഭിക്കുമെന്ന് ഐ.സി.ബി.എഫ് അധികൃതര്‍ അറിയിച്ചു.
സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 55532367 എന്ന നമ്പറിൽ വിളിക്കാം. എല്ലാമാസത്തെയും മൂന്നാമത്തെ വ്യാഴാഴ്ച വൈകീട്ട് അഞ്ചുമുതല്‍ ഏഴുവരെയാണ് ക്ലിനിക് പ്രവര്‍ത്തിക്കുക. പ്രവര്‍ത്തനം തുടങ്ങിയ ശേഷമുള്ള ആദ്യപരിപാടിയാണ് ഇന്ന് നടക്കുക. നിലവില്‍ ഇന്ത്യന്‍ എംബസിയുടെ ഓപണ്‍ഹൗസ് നടക്കുന്നത് മാസത്തെ നാലാമത്തെ വ്യാഴാഴ്ചയാണ്.
നിയമ ക്ലിനിക് അതിനു തൊട്ടുമുമ്പുള്ള വ്യാഴാഴ്ച ആയതിനാല്‍ ക്ലിനിക്കില്‍ എത്തുന്ന പ്രധാനപ്പെട്ട വിഷയങ്ങള്‍ പിറ്റേ ആഴ്ച നടക്കുന്ന ഓപണ്‍ഹൗസില്‍ ഇന്ത്യന്‍ അംബാസഡറുടെ ശ്രദ്ധയില്‍ പെടുത്താമെന്ന സൗകര്യവുമുണ്ട്. ഇതിനാലാണ് ഈ ദിവസം തെരഞ്ഞെടുത്തത്. നിയമക്ലിനിക്കില്‍ എത്തുന്ന പരാതികളിലും മറ്റും എംബസിയുടെ ഇടപെടല്‍ ആവശ്യമുള്ളവ ഇന്ത്യന്‍ അംബാസഡറുടെ ശ്രദ്ധയിലും പെടുത്തും. 
അറിവില്ലായ് മൂലവും മറ്റും നിയമക്കുരുക്കില്‍ അകപ്പെട്ട് ജയിലില്‍ കഴിയുന്ന നിരവധി പ്രവാസികള്‍ ഖത്തറിലുണ്ട്. ചെക്ക് കേസുകളും ഇതിൽ ഉൾപെടും. ഈ സാഹചര്യത്തില്‍ ഐ.സി.ബി.എഫ് നിയമക്ലിനിക് പ്രവാസികള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Latest Related News