Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പ്രായമായവരും രോഗികളും അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കുക,ഖത്തർ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

May 24, 2022

May 24, 2022

അൻവർ പാലേരി
ദോഹ : അതിശക്തമായ പൊടിക്കാറ്റ് തുടരുന്ന സാഹചര്യത്തിൽ പ്രായമായവരും, ആസ്ത്മയോ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഉള്ളവരും നേരിട്ട് പൊടിപടലങ്ങൾ ഏൽക്കുന്നത് ഒഴിവാക്കുകയും പുറത്തുപോകേണ്ട ആവശ്യമില്ലെങ്കിൽ വീട്ടിൽ തന്നെ തുടരുകയും വേണമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.കണ്ണ്,മൂക്ക് തുടങ്ങിയ ഭാഗങ്ങളിൽ അടുത്തിടെ ശസ്ത്രക്രിയ കഴിഞ്ഞവരും പൊടിക്കാറ്റിൽ നിന്ന് മാറി നിൽക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രധാന നിർദേശങ്ങൾ :

-ശ്വാസകോശത്തിലേക്ക് പൊടി കയറുന്നത് തടയാൻ ഇടയ്ക്കിടെ മുഖവും മൂക്കും വായയും ശുദ്ധജലത്തിൽ കഴുകുക
-വായും മൂക്കും മറയ്ക്കുന്ന വിധത്തിൽ സംരക്ഷണ മാസ്ക് ധരിക്കുക
-മാസ്ക് ഇടയ്ക്കിടെ മാറ്റുക
-കണ്ണിലെ അണുബാധ തടയാൻ കണ്ണുകൾ തിരുമ്മുന്നത് ഒഴിവാക്കുക
-പുറത്തുപോകുമ്പോൾ കണ്ണട ധരിക്കുക.
-പൊടി നിറഞ്ഞ കാലാവസ്ഥയിൽ വാഹനമോടിക്കുന്നവർ എല്ലാ ജനലുകളും അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം  ആവശ്യമെങ്കിൽ മാത്രം എയർ കണ്ടീഷനിംഗ്  പ്രവർത്തിപ്പിക്കുക.

-തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ പൊടിയുമായുള്ള സമ്പർക്കം കുറയ്ക്കുന്നതിന് പരമാവധി മറ്റു സമയങ്ങളിലെ  ഷിഫ്റ്റിൽ ജോലി ചെയ്യാൻ ശ്രമിക്കുക.
-തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുമ്പോൾ സംരക്ഷണ മാസ്കും ഗ്ലാസുകളും ധരിക്കുക.

-കഠിനമായ അലർജിക്ക് സാധ്യതയുള്ളവർ ഏതെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടാകുന്നതിന് മുമ്പുതന്നെ, മണൽക്കാറ്റിന്റെ സമയത്ത് ആന്റിഹിസ്റ്റാമൈൻ മരുന്ന് കഴിച്ചു തുടങ്ങുക.

-കണ്ണിൽ നീരൊഴുക്ക്, ചുമ, ആസ്ത്മ, ശ്വാസംമുട്ടൽ എന്നിവ ഉണ്ടായാൽ എത്രയും പെട്ടെന്ന് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ അറിയിക്കുക.

-ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അത്യാഹിത വിഭാഗത്തെ സമീപിക്കുക.

ഗൾഫിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News