Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോവിഡ് - 19 : ജീവനക്കാർ ഓഫീസിൽ വരേണ്ടെന്ന് ഖത്തർ ഫൗണ്ടേഷൻ,പൊതുസ്ഥലങ്ങൾ അടക്കും 

March 12, 2020

March 12, 2020

ദോഹ : കോവിഡ് -19 വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് ഖത്തർ ഫൗണ്ടേഷനിലെ ജീവനക്കാർക്ക് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വീട്ടിലിരുന്ന് ജോലി ചെയ്താൽ മതിയെന്ന് നിർദേശം. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി ഖത്തർ ഫൗണ്ടേഷന്റെ ചില പ്രവർത്തനങ്ങൾ വെട്ടിച്ചുരുക്കാനും ഫൗണ്ടേഷന് കീഴിലെ പൊതുസ്ഥലങ്ങൾ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.ഖത്തർ നാഷണൽ ലൈബ്രറി,ഖത്തർ എഡ്യൂക്കേഷൻ സിറ്റി,ഓക്സിജൻ പാർക്ക്,അൽ ശഖബ് എന്നിവ താത്കാലികമായി അടച്ചിടും.

എഡ്യൂക്കേഷൻ സിറ്റിയിലെ സ്റ്റുഡന്റസ് സെന്ററിലും കടകളിലും റെസ്റ്റോറന്റുകളിലും പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. എഡ്യൂക്കേഷൻ സിറ്റി ട്രാം സർവീസുകളും താത്കാലികമായി നിർത്തിവെക്കും. എഡ്യൂക്കേഷൻ സിറ്റിയിൽ നടക്കാനിരിക്കുന്ന കായിക പരിപാടികൾക്കും മറ്റ് പരിപാടികളും നിർത്തിവെക്കും.എഡ്യൂക്കേഷൻ സിറ്റി ഗോൾഫ് ക്ലബ്ബിൽ ആളുകൾ കൂട്ടം കൂടിയുള്ള പരിപാടികൾ അനുവദിക്കില്ല. എന്നാൽ വ്യക്തികൾക്ക് സ്വന്തം നിലയിൽ പ്രവേശനമുണ്ടാവും. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ പാർക്കുകളിലും മറ്റു പൊതുസ്ഥലങ്ങളിലും പ്രവേശനം അനുവദിക്കില്ല. എന്നാൽ പള്ളികളിൽ പ്രാർത്ഥനകൾ പതിവ് പോലെ നടക്കും. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News