Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറും യു.എ.ഇയും തമ്മിലുള്ള ബന്ധത്തിൽ കാര്യമായ പുരോഗതിയുണ്ടായതായി ഖത്തർ വിദേശകാര്യ മന്ത്രി

June 01, 2021

June 01, 2021

ദോഹ : ഖത്തറും യൂ.എ.ഇ യും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തിപ്പെടുന്നതായി ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനി..അൽ ഉല കരാറിന് ശേഷം ഖത്തറും ചില അയൽ രാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധി അവസാനിച്ചെങ്കിലും ഇക്കാര്യത്തിൽ ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ടെന്നാണ് വിലയിരുത്തൽ.ഈ സാഹചര്യത്തിലാണ് യു.എ.ഇയുമായുള്ള ബന്ധത്തിൽ കാര്യമായ പുരോഗതിയുണ്ടായതായി അദ്ദേഹം വെളിപ്പെടുത്തിയത്.

ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കാൻ ഗൾഫ് രാഷ്ട്രങ്ങൾ ഒപ്പിട്ട അൽ ഉല കരാറിന് ശേഷം ഖത്തറും സൗദിയും തമ്മിലുള്ള സഹകരണം ശക്തിപ്പെട്ടിരുന്നെങ്കിലും യൂ.ഇ.ഇയുടെ ഭാഗത്തു നിന്നും വേണ്ടത്ര സഹകരണം ഉണ്ടായിരുന്നില്ല.അൽ ഉല കരാറിന് ശേഷം ആദ്യം സൗദിയും പിന്നീട് ഈജിപ്തും ഖത്തറുമായി ബന്ധം ശക്തമാക്കാൻ ആത്മാർത്ഥമായി ശ്രമം നടത്തിയിരുന്നു.എന്നാൽ യൂ.എ.ഇ പ്രശ്‌നപരിഹാരത്തിന് ശേഷവും പുറംതിരിഞ്ഞു നിൽക്കുകയായിരുന്നു. ബഹ്‌റൈനും ഖത്തറും തമ്മിൽ ഇപ്പോഴും അഭിപ്രായഭിന്നതകൾ തുടരുകയുമാണ്.

യൂ.എ.ഇ യുമായി പല തവണകളിലായി നടത്തിയ ചർച്ചകൾ ഫലം കാണുന്നതായും അഭിപ്രായ വ്യത്യാസങ്ങൾ  പരിഹരിക്കാനുള്ള സാധ്യതകൾ തന്നെയാണുള്ളതെന്നും  അൽ അറബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഖത്തർ വിദേശകാര്യ മന്ത്രി പറഞ്ഞു.വെല്ലുവിളികൾ നിറഞ്ഞ ഈ ഘട്ടം പിന്നീടാൻ അല്പം സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈജിപ്തുമായി വലിയ പ്രശ്നങ്ങളില്ലെന്നും ബന്ധത്തിൽ നല്ല പുരോഗതിയുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ പറഞ്ഞു.

അതേസമയം ഖത്തറുമായി അടുക്കാൻ യൂ.എ.ഇ നിർബന്ധിക്കപ്പെടുന്നതായാണ് വിലയിരുത്തപ്പെടുന്നത്. യൂ.എ.ഇ യും ഇസ്രയേലും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന് ശേഷം ഉണ്ടായ ഗാസ-ഇസ്രായേൽ സംഘർഷത്തിൽ ഹമാസ് മേൽക്കൈ നേടിയത് യൂ.എ.ഇ ക്ക് തിരിച്ചടിയാണ്. ഖത്തർ ഹമാസിനെ പിന്തുണക്കുന്നതും ഹമാസിന് അന്താരാഷ്‌ട്ര സ്വീകാര്യത ലഭിക്കാൻ തുടങ്ങുന്നതും ഹമാസിനെ ഭീകരവാദ സംഘടനയായി കാണുന്ന യൂ.എ.ഇ ക്ക് വെല്ലുവിളിയാണ്.സൗദിയും ഈജിപ്തും ഖത്തറുമായി കൂടുതൽ അടുക്കുന്നതും യൂ.എ.ഇ ക്ക് വെല്ലുവിളിയാണ്.


Latest Related News