Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ പുതിയ അഞ്ച് സ്‌കൂളുകൾ കൂടി തുറന്നു

August 07, 2022

August 07, 2022

ദോഹ : വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി അഞ്ച് പുതിയ പ്രിപ്പറേറ്ററി, സെക്കൻഡറി സ്കൂളുകൾ തുറന്നു.വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകുന്നതിനും  ഖത്തറിന്റെ വികസന ലക്ഷ്യങ്ങളും വിഷൻ 2030 ലക്‌ഷ്യം കൈവരിക്കാനും ലക്ഷ്യമാക്കിയാണ് പുതിയ സ്‌കൂളുകൾ തുറന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

അൽ-വക്രയിലെ ആൺകുട്ടികൾക്കായുള്ള അംർ ഇബ്‌നു അൽ-ആസ് സെക്കൻഡറി സ്കൂൾ,റൗദത്ത് അൽ ഹമാമയിലെ ആൺകുട്ടികൾക്കായുള്ള തൽഹ ബിൻ ഉബൈദുല്ലാഹ് പ്രിപ്പറേറ്ററി സ്കൂൾ,ഉമ്മുസലാൽ മുഹമ്മദിലെ പെൺകുട്ടികൾക്കായുള്ള റംല ബിൻത് അബി സുഫ്യാൻ സെക്കൻഡറി സ്കൂൾ,ബുഫാസിലയിലെ പെൺകുട്ടികൾക്കായുള്ള ഹിന്ദ് ബിൻത് അംർ അൽ-അൻസാരിയ പ്രിപ്പറേറ്ററി സ്കൂൾ,വുഖൈറിലെ ആൺകുട്ടികൾക്കായുള്ള സയീദ് ബിൻ സായിദ് പ്രിപ്പറേറ്ററി സ്കൂൾ എന്നിവയാണ് പുതുതായി ആരംഭിച്ച സ്‌കൂളുകൾ.

2022-2023 അധ്യയന വർഷത്തിൽ ഈ സ്‌കൂളുകളിൽ പ്രവേശനം അനുവദിച്ചു തുടങ്ങും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597


Latest Related News